Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രക്ക് മൂന്ന് വിക്കറ്റ് നഷ്ടം; കേരളം ജയപ്രതീക്ഷയിൽ

text_fields
bookmark_border
ആന്ധ്രക്ക് മൂന്ന് വിക്കറ്റ് നഷ്ടം; കേരളം ജയപ്രതീക്ഷയിൽ
cancel

രജ്ഞി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രക്കെതിരെ കേരളം ജയപ്രതീക്ഷയിൽ. ആദ്യ ഇന്നിങ്സിൽ ആന്ധ്ര ഉയർത്തിയ 272 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ കേരളം അക്ഷയ് ചന്ദ്രന്റെയും (184), സചിൻ ബേബിയുടെയും (113) തകർപ്പൻ സെഞ്ച്വറികളുടെയും രോഹൻ കുന്നുമ്മൽ (61), സൽമാൻ നിസാർ (58) എന്നിവരുടെ അർധസെഞ്ച്വറികളുടെയും മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 514 റൺസ് അടിച്ചുകൂട്ടിയിരുന്നു.

242 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ആ​ന്ധ്ര നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 142 റൺസ് കൂടി വേണ്ട ആന്ധ്ര അവസാന സെഷനിൽ പിടിച്ചുനിന്ന് സമനില പിടിക്കാനാകും ശ്രമിക്കുക. 50 റൺസുമായി അശ്വിൻ ഹെബ്ബാറും 25 റൺസുമായി കരൺ ഷിൺഡെയും പിടിച്ചുനിൽക്കുന്നതാണ് കേരളത്തിന് മുന്നിലെ വെല്ലുവിളി. രേവന്ത് റെഡ്ഢി (5), മഹീപ് കുമാർ (13), ക്യാപ്റ്റൻ റിക്കി ബുലി (1) എന്നിവരാണ് പുറത്തായത്. കേരളത്തിനായി ബേസിൽ തമ്പി രണ്ടും വൈശാഖ് ചന്ദ്രൻ ഒന്നും വിക്കറ്റ് വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Andhra lost three wickets; Kerala is hoping for victory
Next Story