Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅമൽ കൃഷ്ണൻ ക്രിക്കറ്റ്...

അമൽ കൃഷ്ണൻ ക്രിക്കറ്റ് ബാളിൽ തീർത്ത വിസ്മയത്തിന് രാജ്യാന്തര അംഗീകാരം

text_fields
bookmark_border
amal krishnan
cancel
camera_alt

അമൽ കൃഷ്ണൻ

അ​മ്പ​ല​പ്പു​ഴ: ക്രി​ക്ക​റ്റ് ബാ​ളി​ൽ തീ​ർ​ത്ത വി​സ്മ​യ​ത്തി​ന് 15കാ​ര​ന്​​ രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡ് പു​ത്ത​ൻ​പ​റ​മ്പി​ൽ രാ​ജേ​ഷ്-​സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ കൃ​ഷ്ണ​നാ​ണ്​ ബാ​ൾ ടാ​പ്പി​ങ്​ ഡ്രി​ല്ലി​ൽ ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ൽ ഇ​ടം​നേ​ടി​യ​ത്. ഹ​രി​പ്പാ​ട് ബോ​യ്സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​മ​ൽ കൃ​ഷ്ണ​ൻ, തു​ട​ർ​ച്ച​യാ​യ നാ​ലു​മാ​സ​ത്തെ നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​ഫ​ഷ​ന​ൽ ടീം ​ഉ​പ​യോ​ഗി​ക്കു​ന്ന ക്രി​ക്ക​റ്റ് ബാ​റ്റി​ൽ ക്രി​ക്ക​റ്റ് ബാ​ൾ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​മ​ണി​ക്കൂ​ർ 32 മി​നി​റ്റ് ത​ട്ടി​യാ​ണ് ഈ ​നേ​ട്ട​ത്തി​നു​ട​മ​യാ​യ​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ട​യി​ലാ​ണ് ബാ​ൾ ടാ​പ്പി​ങ്​ ഡ്രി​ല്ലി​ൽ ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി​യെ​ക്കു​റി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നൊ​പ്പം ഈ​യി​ന​ത്തി​ലും പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. പ​രി​ശീ​ല​ന​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​വും അ​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ൽ ഇ​ടം​നേ​ടി​യ​താ​യി അ​റി​യി​പ്പ് ല​ഭി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഈ​യി​ന​ത്തി​ൽ മ​ല​യാ​ളി ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ൽ ഇ​ടം​നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricketerasia book of records
News Summary - Amal Krishnan's international recognition for his cricketing prowess
Next Story