‘‘എല്ലാം സെറ്റാണ്’’- തിരിച്ചുവരവിന് കാത്തിരിപ്പ് പങ്കുവെച്ച് സഞ്ജു
text_fieldsകിട്ടാതെ പോയ ക്യാച്ചിനായി വെറുതെ ചാടി പരിക്കുവാങ്ങി വിശ്രമത്തിലായിരുന്ന വിക്കറ്റ്കീപർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ പരിപൂർണ ഫിറ്റ്. തന്റെ പരിക്കു ഭേദമായെന്നും തിരിച്ചുവരവിന് കാത്തിരിക്കുകയാണെന്നും സമൂഹ മാധ്യമത്തിൽ കുറിച്ചു.
ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യിലാണ് സഞ്ജു വീണു പരിക്കേറ്റത്. ശ്രീലങ്കക്കെതിരെ ചേസ് ചെയ്ത ഇന്ത്യയുടെ ആദ്യ ഓവറിൽ തന്നെ ക്യാച്ച് എടുക്കാനുള്ള ചാട്ടം പിഴച്ച് പരിക്കേൽക്കുകയായിരുന്നു. തുടർന്നുള്ള രണ്ടു കളികളിലും പുറത്തിരുന്ന താരം നേഷനൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു.
വിക്കറ്റ് കീപർ റോളിൽ പ്രമുഖരെല്ലാം പുറത്തായതോടെ പുതുമുഖ താരം ജിതേഷ് ശർമക്കായിരുന്നു നറുക്കുവീണത്. ന്യൂസിലൻഡ് പരമ്പരക്കുള്ള ടീമിലും ജിതേഷ് ടീമിലുണ്ട്. നിലവിൽ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപർ റോളിൽ രണ്ടുപേരുള്ളതിനാൽ സഞ്ജുവിന് നറുക്കുവീഴാൻ സാധ്യത കുറവാണ്. ഇശാൻ കിഷൻ സ്ഥിര സാന്നിധ്യമായും പകരം വേണേൽ ജിതേഷുമുണ്ട്.
രഞ്ജിയിൽ നേരത്തെ പുറത്തായതോടെ സഞ്ജുവിന് നീണ്ട അവധിക്കാലം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഇറങ്ങും.
നീണ്ട മുറവിളികൾക്കൊടുവിലായിരുന്നു സഞ്ജുവിന് ദേശീയ ടീമിൽ ഇടം ലഭിച്ചത്. അത് പരിക്ക് കൊണ്ടുപോയതോടെ കാത്തിരിപ്പിന് ഇനിയെത്ര ദൈർഘ്യമുണ്ടാകുമെന്നാണ് കാണാനുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

