വാക്സിനെടുത്ത് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം
text_fieldsവെലിങ്ടൺ: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ. ജൂണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരക്കും ലോകടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും മുന്നോടിയായി ന്യൂസിലൻഡിലുള്ള മുഴുവൻ ടീം അംഗങ്ങൾക്കും കോവിഡ് വാക്സിെൻറ ആദ്യ ഡോസ് നൽകിയതായി ക്രിക്കറ്റ് ന്യൂസിലൻഡ് അറിയിച്ചു. രാജ്യത്തെ കായിക താരങ്ങൾക്ക് വാക്സിൻ നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങൾ ആദ്യ ഡോസ് സ്വീകരിച്ചത്. ടോക്യോ ഒളിമ്പിക്സിനുള്ള താരങ്ങൾക്കും ന്യൂസിലൻഡ് കുത്തിവെപ്പ് ആരംഭിച്ചുകഴിഞ്ഞു.
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ന്യൂസിലൻഡ് ജൂൺ ആദ്യവാരത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കും. ടീം അംഗങ്ങളിൽ നിലവിൽ നാട്ടിലുള്ളവർക്കാണ് വാക്സിൻ നൽകിയത്. ഐ.പി.എല്ലിനായി ഇന്ത്യയിലുള്ള കെയ്ൻ വില്യംസൺ, മിച്ചൽ സാൻറ്നർ, ട്രെൻഡ് ബൗൾട്ട്, കെയ്ൽ ജാമിസൺ എന്നിവർക്ക് പിന്നീട് പ്രതിരോധ വാക്സിൻ സ്വീകരിക്കാം.

