അവരുടെ അവസാന ഐ.സി.സി ടൂർണമെന്‍റായിരിക്കും ഇത്; സൂപ്പർതാരങ്ങളെ കുറിച്ച് മുൻ താരം
text_fieldsഇന്ത്യൻ ടീമിലെ സീനിയർ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവരുടെ അവസാന ഐ.സി.സി ടൂർണമെന്‍റായിരിക്കും ചാമ്പ്യൻ സ് ട്രോഫിയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫെബ്രുവരി 19ന് ആരംഭിക്കുന്ന പരമ്പര പാകിസ്താനിലും ദുബൈയിലുമായാണ് അരങ്ങേറുന്നത്. ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങളെല്ലാം തന്നെ ദുബൈയിൽ വെച്ച് അരങ്ങേറും. സൂപ്പർതാരം ജസ്പ്രീത് ബുംറ ഇല്ലാതെ ഇറങ്ങുന്ന ടൂർണമെന്‍റിൽ സീനിയർ താരങ്ങളുടെ പ്രകടനം ഇന്ത്യക്ക്നി ഏറെ നിർണായകമാണ്.
കഴിഞ്ഞ വർഷം ട്വന്‍റി-20 ലോകകപ്പ് വിജയിച്ചതിന് ശേഷം മൂവരും ട്വന്‍റി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി മൂവരുടെയം അവസാന ഐ.സി.സി ടൂർണമെന്‍റ് ആവാനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ആകാശ് ചോപ്രയിപ്പോൾ.
'ഈ മൂന്നുപേരും ഇനി മറ്റൊരു ഐ.സി.സി ടൂർണമെന്‍റിൽ പങ്കെടുക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ ഫൈനലിൽ നമ്മൾ യോഗ്യത നേടിയിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ വരാനിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി അവരുടെ അവസാന ഐ.സി.സി ടൂർണമെന്‍റായിരിക്കും. അടുത്തത് 2026ലെ ട്വന്‍റി-20 ലോകകപ്പാണ്, എന്നാൽ മൂവരും അതിൽ നിന്നും നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2027ലെ ഏകദിന ലോകകപ്പ് അവർ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. . വിരാട്, രോഹിത്, ജഡേജ എന്നിവർക്ക് ഇത് അവരുടെ അവസാനത്തെ ഐ.സി.സി ടൂർണമെന്റ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു,' ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും എക്കാലത്തെയും വലിയ ഇതിഹാസങ്ങളാണ് മൂവരും. ദുബൈയിൽ വെച്ച് അരങ്ങേറുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ സീനിയർ താരങ്ങളുടെ സംഭാവനകൾ മുന്നോട്ടുള്ള കുതിപ്പിന് വളരെ പ്രധാനപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

