മുഈൻ അലിയോട് അജിത്തിന്‍റെ 'വലിമൈ' സിനിമയുടെ അപ്േഡറ്റ് ചോദിച്ച് ആരാധകർ; വിഡിയോ വൈറൽ
text_fieldsചെന്നൈ: തമിഴകത്തിന്‍റെ 'തല' അജിത് നായകനാകുന്ന ഏറ്റവും പതിയ ചിത്രം 'വലിമൈ' ആണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ സംസാര വിഷയം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കേ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റ് അറിയാൻ ആരാധകർ പ്ലക്കാർഡുകളും പോസ്റ്ററുകളുമായി ഗാലറിയിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു.
ഇപ്പോൾ തല ആരാധകരും ഇംഗ്ലീഷ് താരം മുഈൻ അലിയും ഉൾപെട്ട രസകരമായ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. തമിഴ് സിനിമ കാണാൻ വഴിയില്ലാത്ത അലിയോട് വലിമൈയുടെ അപ്ഡേറ്റ് ചോദിക്കുകയാണ് ആരാധകർ. സംഭവം പിടികിട്ടിയിെലങ്കിലും ചിരിച്ചുകൊണ്ട് ഇവർക്ക് നേരെ കൈവീശിക്കാണിക്കുകയായിരുന്നു അലി.
ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടേതടക്കം നാലു വിക്കറ്റുകൾ സ്വന്തമാക്കിയ അലി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
എച്ച്. വിനോദിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലർ ചിത്രമാണ് വലിമൈ. ബോണി കപൂറാണ് നിര്‍മാണം. നേര്‍ക്കൊണ്ട പാര്‍വൈക്ക് ശേഷം ബോണി കപൂർ അജിത്തുമായി ഒരിക്കൽ കൂടി കൈകോര്‍ക്കുകയാണ് ചിത്രത്തിലൂടെ. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രത്തിൽ ഐ.പി.എസ് ഓഫിസറുടെ വേഷമാണ് അജിത് കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് നായിക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

