കൊൽക്കത്തക്ക് പുതിയ നായകൻ! ചാമ്പ്യൻമാരുടെ നായകനാകാൻ അജിങ്ക്യ രഹാനെ; റിപ്പോർട്ട്
text_fieldsഇന്ത്യൻ പ്രീമിയർ പുതിയ സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ത്യൻ വെറ്ററൻ ബാറ്റർ അജിങ്ക്യ രഹാനെ നയിക്കുമെന്ന് റിപ്പോർട്ട്. മേഗാ ലേലത്തിൽ അവസാന റൗണ്ടിൽ അദ്ദേഹത്തെ ടീമിലെത്തിച്ചത് ക്യാപ്റ്റൻ സ്ഥാനം പരിഗണിച്ചാണെന്ന് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
'90 ശതമാനം സാധ്യതകളും രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ ക്യാപ്റ്റനാകാനാണ്. ഐപിഎൽ മെഗാലേലത്തിൽ രഹാനെയെ സ്വന്തമാക്കിയത് ഒഴിഞ്ഞുകിടക്കുന്ന ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യമിട്ടാണ്,' ടീം വൃത്തങ്ങൾ വ്യക്തമാക്കി.
മേഗാലേലത്തിന്‍റെ അവസാന ഘട്ടത്തിലാണ് അടിസ്ഥാന വിലക്ക് രഹാനെയെ ടീമിലെത്തിച്ചത്. ലേലത്തിന് ശേഷം കൊൽക്കത്ത ടീമിൽ ആര് നായകനാകുമെന്ന കാര്യത്തിൽ ആരാധകർക്കിടയിലും ക്രിക്കറ്റ് ലോകത്തും ഒരുപാട് ചർച്ചകൾ നിലനിന്നിരുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചത് ശ്രേയസ് അയ്യരായിരുന്നു. എന്നാൽ അദ്ദേഹത്തെ കൊൽക്കത്ത ടീമിൽ നിലനിർത്തിയില്ല. ടീമിൽ അജിങ്ക്യ രഹാനെയെല്ലാതെ നയിച്ച് പരിചയമുള്ള മറ്റൊരു ഇന്ത്യൻ നായകനുമില്ലാത്ത സാഹചര്യത്തിൽ അദ്ദേഹം ടീമിന്‍റെ നായകനായേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജസ്ഥാൻ റോയൽസിനെ രഹാനെ ഐ.പി.എല്ലിൽ നയിച്ചിട്ടുണ്ട്. രാജസ്ഥാനെ സെമിയിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

