Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകലാശപ്പോരിന് അവർ...

കലാശപ്പോരിന് അവർ കളത്തിലിറങ്ങുമ്പോൾ പ്രാർഥനകളുമായി കുടുംബങ്ങൾ; നവിമുംബൈയിൽ ചരിത്രം പിറക്കുന്നത് കാത്ത് രാജ്യം

text_fields
bookmark_border
കലാശപ്പോരിന് അവർ കളത്തിലിറങ്ങുമ്പോൾ പ്രാർഥനകളുമായി കുടുംബങ്ങൾ; നവിമുംബൈയിൽ ചരിത്രം പിറക്കുന്നത് കാത്ത് രാജ്യം
cancel

ഐ.സി.സി വനിത ലോകകപ്പിന്റെ കലാശപ്പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ പ്രാർഥനകളുമായി ആരാധാനാലയങ്ങളിൽ പോവുകയാണ് ടീമംഗങ്ങളുടെ കുടുംബാംഗങ്ങൾ. നവി മുംബൈയിൽ ഇന്ന് കലാശപ്പോരിന് ഇന്ത്യൻ വനിതകൾ ഇറങ്ങുമ്പോൾ രാജ്യത്തിന്റേയും പ്രതീക്ഷകൾ ​വാനോളമാണ്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ക്രാന്തി ഗൗഡയുടെ കുടുംബം നവി മുംബൈയിലേക്കുള്ള യാത്രയിലാണിപ്പോൾ. 21 മണിക്കൂർ യാത്ര ചെയ്താവും ക്രാന്തിയുടെ കുടുംബം നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെത്തുക.

ഇന്ത്യ ഓപ്പണർ ഷഫാലി വർമ്മയുടെ പിതാവ് 300 കിലോ മീറ്റർ അകലെയുള്ള രാജസ്ഥാൻ ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയതെയുള്ളു. മകൾക്കും ഇന്ത്യൻ ടീമിനുമായി പ്രാർഥിക്കാനായിട്ടാണ് ഷഫാലിയുടെ പിതാവിന്റെ ക്ഷേത്രസന്ദർശനം. മുംബൈയിൽ റിച്ചാഘോഷിന്റേയും ഹർപ്രീത് കൗറിന്റേയും കുടുംബങ്ങളും പ്രാർഥനയിലാണ്. ഇതുപോലെ താരങ്ങളിൽ പലരുടേയും കുടുംബങ്ങൾ ആരാധനാലയങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ്.

അ​ര​നൂ​റ്റാ​ണ്ടോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പാ​ണ്. ഇ​തി​നി​ടെ ഇ​ന്ത്യ​യു​ടെ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ര​ണ്ടു​ത​വ​ണ വീ​തം ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ലോ​ക രാ​ജാ​ക്ക​ന്മാ​രാ​യി. പ​ക്ഷേ, ഇ​ക്കാ​ല​മ​ത്ര​യാ​യി​ട്ടും ഏ​ക​ദി​ന​ത്തി​ലോ കു​ട്ടി​ക്രി​ക്ക​റ്റി​ലോ റാ​ണി​മാ​രാ​യി വാ​ഴാ​ൻ വി​മ​ൻ ഇ​ൻ ബ്ലൂ​വി​നാ​യി​ല്ല. ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ഴെ​ല്ലാം തോ​ൽ​വി‍യാ​യി​രു​ന്നു ഫ​ലം. ഏ​ക​ദി​ന​ത്തി​ൽ ര​ണ്ടും ട്വ​ന്റി20​യി​ൽ ഒ​രു​വ​ട്ട​വും കി​രീ​ട​ത്തി​ന​രി​കി​ലേ​ക്കു​യ​ർ​ന്ന് നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക് പ​തി​ച്ചു. അ​തെ​ല്ലാം മാ​യ്ച്ച് ന​വി മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ന്റെ ആ​കാ​ശ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​രു വി​ജ​യ ന​ക്ഷ​ത്ര​മു​ദി​ക്കു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് 145 കോ​ടി ഇ​ന്ത്യ​ക്കാ​ർ. ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ക​പ്പ് ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ ഗാ​ല​റി​യി​ലെ നീ​ല​സാ​ഗ​ര​വും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലി​രു​ന്ന് ക​ളി വീ​ക്ഷി​ക്കു​ന്ന ആ​രാ​ധ​ക​രും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളി​ല​ലി​യും.

2005ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ ഫൈ​ന​ലി​ൽ. മി​താ​ലി രാ​ജ് ന​യി​ച്ച സം​ഘ​ത്തി​ന് പ​ക്ഷേ ആ​സ്ട്രേ​ലി​യ​ക്ക് മു​ന്നി​ൽ കി​രീ​ടം അ​ടി​യ​റ​വെ​ക്കേ​ണ്ടി​വ​ന്നു. 2017ൽ ​ഇം​ഗ്ല​ണ്ടി​ലാ​യി​രു​ന്നു മ​റ്റൊ​രു ഫൈ​ന​ൽ പ്ര​വേ​ശ​നം. മി​താ​ലി​ത​ന്നെ​യാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. ഹ​ർ​മ​ൻ​പ്രീ​തും സൂ​പ്പ​ർ താ​രം സ്മൃ​തി മ​ന്ദാ​ന​യും ഓ​ൾ റൗ​ണ്ട​ർ ദീ​പ്തി ശ​ർ​മ​യു​മെ​ല്ലാം ക​ളി​ച്ച ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ലീ​ഷു​കാ​രോ​ട് മു​ട്ടു​മ​ട​ക്കി. മൂ​ന്നാം ഫൈ​ന​ലി​ൽ പി​ഴ​ക്കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ. സെ​മി ഫൈ​ന​ലി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ നേ​ടി​യ റെ​ക്കോ​ഡ് ജ​യം ആ​ത്മ​വി​ശ്വാ​സം പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teamICC women world cupSports News
News Summary - Ahead of Women’s World Cup final, families on road trip, visit temples, hope for a famous triumph
Next Story