Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
irfan pathan and dhoni
cancel
Homechevron_rightSportschevron_rightCricketchevron_rightപ്രായം ചിലർക്ക്​ അക്കം...

പ്രായം ചിലർക്ക്​ അക്കം മാത്രം, മറ്റുള്ളവർക്ക് ടീമിൽനിന്ന്​ പുറത്താകാനുള്ള കാരണവും; ധോണിക്കെതിരെ ഒളിയമ്പുമായി ഇർഫാൻ പത്താൻ

text_fields
bookmark_border

ദുബൈ: പ്രായം ചിലർക്ക്​ ഒരു അക്കവ​ും മറ്റുള്ളവർക്ക് ടീമിൽനിന്ന്​ പുറത്താകാനുള്ള കാരണവുമാണെന്ന്​ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഐ.പി.എല്ലിൽ ഹൈദരാബാദ്​ സൺറൈസേഴ്​സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്​സ്​ നായകൻ ധോണി ബാറ്റിങ്ങിനിടെ പ്രയാസപ്പെടുന്ന കാഴ്​ചക്ക്​ പിന്നാലെയാണ്​ ഇർഫാൻ പത്താ​െൻറ പ്രതികരണം.

എം.എസ്​. ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓട്ടക്കാരൻ പ്രയാസപ്പെടുന്ന രംഗമായിരുന്നു വെള്ളിയാഴ്​ച രാത്രിയിലേത്​​. ദുബൈയിലെ കനത്ത ചൂടും നിര്‍ജലീകരണവുമാണ്​ ധോണിയെ ക്ഷീണിതനാക്കിയത്​. ഇന്നിങ്​സി​െൻറ 19ാം ഓവറിൽ ഖലീൽ അഹ്​മദി​െൻറ ആദ്യത്തെ മൂന്ന്​ പന്തുകളിൽനിന്ന്​ ഒരു ഫോറും രണ്ട്​ ഡബിളുകളും സഹിതം എട്ട്​ റൺസ്​ നേടിയ ശേഷമാണ്​ 39കാരൻ അവശനായത്​. മത്സരത്തിൽ ചെന്നൈ തോൽക്കുകയും ചെയ്​തു.

ഇര്‍ഫാന്‍ പത്താ​െൻറ കരിയറിന് അകാല ചരമമൊരുക്കിയത് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയാണെന്നാണ്​​ നേരത്തെയുള്ള ആരോപണം​. ഇതിനാൽ തന്നെ ഇര്‍ഫാന്‍ പത്താന്‍ മുമ്പും പലതവണ ധോണിക്കെതിരെ ഒളിയമ്പെയ്​തിട്ടുണ്ട്.

ഇർഫാൻ പത്താൻ ത​െൻറ 27ാം വയസ്സിലാണ് അന്താരാഷ്​ട്ര കരിയറിൽ​ 300​ വിക്കറ്റ്​ തികച്ചത്​. എന്നാൽ, ആ സമയത്തുതന്നെ ടെസ്​റ്റ്​ ടീമിൽനിന്ന്​ പുറത്താവുകയും ചെയ്​തു. 2012ല്‍ ഏകദിന ടീമിൽനിന്നും പുറത്തായി. നാല് വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായെങ്കിലും ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സാധിച്ചില്ല. മനം മടുത്ത് 2020 ജനുവരിയില്‍ വിരമിക്കു​​േമ്പാൾ പത്താന്​ 35 വയസ്സായിരുന്നു.

കപില്‍ ദേവിന് ശേഷം ഇന്ത്യക്ക് കിട്ടിയ ഓള്‍ റൗണ്ടര്‍ എന്നായിരുന്നു പത്താനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്​. 29 ടെസ്​റ്റുകളില്‍നിന്ന് 100 വിക്കറ്റും 1105 റണ്‍സും, 120 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റുകളും 1544 റണ്‍സും 24 ടി​20 മത്സരങ്ങളില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റും പത്താൻ നേടിയിട്ടുണ്ട്​.

പരിക്കും ഫോമില്ലായ്മയും ഒരു ഘട്ടത്തില്‍ ഇര്‍ഫാന്‍ പത്താനെ അലട്ടിയിരുന്നു. എന്നാൽ, ആഭ്യന്തര മത്സരങ്ങളില്‍ ഫോം വീണ്ടെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തെങ്കിലും 2012 ഒക്ടോബറിന് ശേഷം ഇന്ത്യന്‍ ടീമി​െൻറ വാതില്‍ തുറന്നതേയില്ല. മികച്ച ഫോമിലായിരുന്നപ്പോള്‍ പോലും ദീര്‍ഘകാലം പത്താനെ ടീമിന് പുറത്തുനിര്‍ത്തിയത് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്കും സെലക്ടര്‍മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയരാന്‍ കാരണമായി.

മാത്രമല്ല, ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്​സിലായിരുന്നപ്പോഴും പുണെ സൂപ്പർ ജയൻറ്​സിലെത്തിയപ്പോഴും ധോണിയുടെ ടീമിലുണ്ടായിരുന്ന ഇര്‍ഫാന്‍ പത്താന് കളിക്കാന്‍ മതിയായ അവസരം നല്‍കാത്തതിനെതിരെയും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanipl 2020dhoni
News Summary - Age is just a number for some and for others a reason to be dropped
Next Story