Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്ക് വീണ്ടും അയർലൻഡ് പര്യടനം; മൂന്ന് ട്വന്റി20 മത്സരങ്ങൾ കളിക്കും

text_fields
bookmark_border
ഇന്ത്യക്ക് വീണ്ടും അയർലൻഡ് പര്യടനം; മൂന്ന് ട്വന്റി20 മത്സരങ്ങൾ കളിക്കും
cancel
camera_alt

കഴിഞ്ഞ വർഷം അയർലൻഡിൽ ട്വൻറി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം

വെസ്റ്റ് ഇൻഡീസ് ടൂറിന് ശേഷം ഇന്ത്യ മൂന്ന് ട്വന്റി20 മത്സരങ്ങൾ അയർലൻഡിൽ കളിക്കും. ഓഗസ്റ്റ് 18 മുതൽ 23 വരെയായിരിക്കും അയർലൻഡ് പര്യടനമെന്ന് ക്രിക്കറ്റ് അയർലൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം അയർലൻഡിൽ കളിക്കാനൊരുങ്ങുന്നത്. 2022 ജൂണിൽ നടന്ന രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിരുന്ന ടൂറിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്.

12 മാസത്തിനിടെ രണ്ടാം തവണയും ഇന്ത്യൻ ടീമിനെ അയർലൻഡിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് അയർലൻഡ് ചീഫ് എക്‌സിക്യൂട്ടീവ് വാറൻ ഡ്യൂട്രോം പറഞ്ഞു. ഇന്ത്യൻ ടീമിന്റെ തിരക്കേറിയ യാത്രയിൽ അയർലൻഡിനെ തുടർച്ചയായി ഉൾപ്പെടുത്തിയതിന് ബി.സി.സി.ഐക്ക് നന്ദിയും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - After West Indies tour India to visit Ireland for T20I series
Next Story