Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓപ്പണർ നജീബ്​ തർകായി...

ഓപ്പണർ നജീബ്​ തർകായി റോഡപകടത്തിൽ മരിച്ചു; അഫ്​ഗാൻ ക്രിക്കറ്റിന്​ വീണ്ടും ദുരന്ത ദിനം

text_fields
bookmark_border
ഓപ്പണർ നജീബ്​ തർകായി റോഡപകടത്തിൽ മരിച്ചു; അഫ്​ഗാൻ ക്രിക്കറ്റിന്​ വീണ്ടും ദുരന്ത ദിനം
cancel

കാബൂൾ: അന്താരാഷ്​ട്ര ക്രിക്കറ്റിൽ വലിയ നേട്ടങ്ങളിലേക്ക്​ കുതിച്ചുകൊണ്ടിരിക്കുന്ന അഫ്​ഗാനിസ്​താന്​ വീണ്ടുമൊരു ദുരന്തദിനം. രാജ്യാന്തര അമ്പയർ ബിസ്​മില്ല ജൻ ഷിൻവാരി കാർബോംബ്​ സ്​ഫോടനത്തിൽ കൊല്ലപ്പെട്ടതി​െൻറ സങ്കടം മാറും മു​േമ്പ ഓപ്പണർ നജീബ്​ തറകായി റോഡപകടത്തിൽ മരിച്ച വാർത്തയാണ്​ അഫ്​ഗാൻ ക്രിക്കറ്റി​നെ തേടിയെത്തിയിരിക്കുന്നത്​.

കിഴക്കൻ നൻഗർഹാറിലെ മാർക്കറ്റിൽ നിന്നും റോഡ്​ മുറിച്ചുകടക്കവേ കാറിടിച്ചായിരുന്നു നജീബിന്​ അപകടം സംഭവിച്ചത്​. ഗുരുതര പരി​ക്കേറ്റ താരം മൂന്ന്​ ദിവസമായി ചികിത്സയിലായിരുന്നു.


29കാരനായ താരം അഫ്​ഗാനിസ്​താന്​ വേണ്ടി 12 ട്വൻറി20 മത്സരങ്ങളിലും ഒരു ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്​. ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ 47.2 ശതമാനം ശരാശരിയിൽ സ്ഥിരതയാർന്ന പ്രകടനം താരം കാഴ്​ചവെച്ചിട്ടുണ്ട്​. 2017ൽ നോയിഡയിൽ വെച്ച്​ അയർലൻഡിനെതിരെ നേടിയ 90 റൺസാണ്​ ഉയർന്ന സ്​കോർ.

നജീബി​െൻറ മരണത്തിൽ റാഷിദ്​ ഖാൻ ഉൾപ്പെടെയുള്ള സഹതാരങ്ങളും അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡും അനുശോചനം രേഖപ്പെടുത്തി.

ശനിയാഴ്​ച രാജ്യാന്തര ക്രിക്കറ്റ്​ മത്സരങ്ങൾ നിയന്ത്രിച്ച അഫ്​ഗാൻ അമ്പയർ ബിസ്​മില്ലാ ജൻ ഷിൻവാരി കാർ ബോംബ്​ സ്​ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. നൻഗർഹാർ പ്രവിശ്യയിൽ 15 പേരുടെ മരണത്തിനിടയാക്കിയ കാർബോംബ്​ സ്​ഫോടനത്തിലാണ്​ 36കാരനായ ബിസ്​മില്ല ഷിൻവാരിയും കൊല്ലപ്പെട്ടത്​. പൊട്ടിത്തെറി. ഷിൻവാരിയുടെ മൂന്ന്​ ബന്ധുക്കളും കൊല്ലപ്പെട്ടു. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആറ്​ രാജ്യാന്തര ട്വൻറി20യും ആറ്​ ഏകദിനവും നിയന്ത്രിച്ച ബിസ്​മില്ലാ ഷൻവാരി, അഫ്​ഗാൻ ക്രിക്കറ്റിലെ പ്രധാന അമ്പയറായി ശ്രദ്ധനേടുന്നതിനിടെയാണ്​ ജീവനെടുത്തത്​. ആഭ്യന്തര ക്രിക്കറ്റിലും നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghanistan cricketNajeeb Tarakai
Next Story