Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീലങ്കയെ 6 വിക്കറ്റിന് തകർത്ത് അഫ്ഗാനിസ്താൻ
text_fieldsbookmark_border
അഫ്ഗാൻ ഓപണർ ഇബ്രാഹിം സദ്രാന്റെ ബാറ്റിങ്
ഹമ്പൻടോട്ട: ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ അഫ്ഗാനിസ്താന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 268 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ച്വറി നേടിയ സരിത് അസലങ്കയും (91) ധനഞ്ജയ ഡിസിൽവയും (51) ചേർന്നാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. ഫസൽഹഖ് ഫാറൂഖിയും ഫരീദ് അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 46.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ച്വറിയുടെ രണ്ട് റൺസകലെ വീണ ഓപണർ ഇബ്രാഹിം സദ്രാന്റെയും (98) റഹ്മത് ഷായുടെയും (55) ഉജ്ജ്വല ബാറ്റിങ്ങാണ് കരുത്തായത്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ അടുത്ത മത്സരംകൂടെ ജയിച്ചാൽ അഫ്ഗാന് പരമ്പര സ്വന്തമാക്കാം.
Next Story

