ആഞ്ഞടിച്ച് ബാറ്റർമാർ; അഫ്ഗാനെതിരെ രണ്ടാം ദിനം സിംബാബ്‍വെ മികച്ച നിലയിൽ
text_fieldsഅഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ സിംബാബ് വെ മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ 586 എന്ന കൂറ്റൻ റൺ നേടി സിംബാബ് വെ ഓളൗട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 95/2 എന്ന നിലയിലാണ്. സിൻ വില്യംസ്, ക്രെയ്ഗ് എർവിൻ, ബ്രയാൻ ബെന്നറ്റ് എന്നിവരുടെ സെഞ്ച്വറി മികവിലാണ് സിംബാബ്‍വെ 586 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്.
നാലിന് 363 റൺസെന്ന നിലയിലാണ് സിംബാബ്‍വെ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 145 റൺസുമായി ക്രീസിലുണ്ടായിരുന്ന സീൻ വില്യംസ് 153 റൺസിൽ പുറത്തായി. 56 റൺസുമായി ക്രീസിലുണ്ടായിരുന്ന ക്രെയ്ഗ് എർവിൻ 104 റൺസും നേടി. ബ്രയാൻ ബെന്നറ്റ് 110 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനായി അല്ലാഹ് ഗസന്‍ഫാര്‍ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാന് മൂന്ന് റൺസെടുത്ത സെദിഖ്വുള്ള അത്തലിന്റെയും 23 റൺസെടുത്ത അബ്ദുൾ മാലിക്കിന്റെയും വിക്കറ്റ് നഷ്ടമായി. 49 റൺസോടെ റഹ്മത്ത് ഷായും 16 റൺസോടെ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയുമാണ് ക്രീസിൽ തുടരുന്നത്. നിലവിൽ 491 റൺസ് പിറകിലാണ് അഫ്ഗാനിസ്ഥാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

