ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് അഫ്ഗാനിസ്താൻ
text_fieldsഅഹ്മദാബാദ്: ലോകകപ്പിൽ സെമിഫൈനലെന്ന വിദൂര സ്വപ്നവുമായി ഇറങ്ങുന്ന അഫ്ഗാനിസ്താൻ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. പോയന്റ് പട്ടികയിൽ എട്ട് പോയന്റുമായി ആറാം സ്ഥാനത്തുള്ള അഫ്ഗാന് സെമിയിലെത്താൻ ദക്ഷിണാഫ്രിക്കക്കെതിരെ വെറും ജയം മാത്രം പോര, ന്യൂസിലാൻഡിനെ റൺറേറ്റിൽ പിന്നിലാക്കാൻ 438 റൺസിന്റെ കൂറ്റൻ ജയം വേണം. അതേസമയം, 12 പോയന്റുമായി നേരത്തെ സെമിഫൈനൽ ഉറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
േപ്ലയിങ് ഇലവൻ: അഫ്ഗാനിസ്താൻ -റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്റാൻ, റഹ്മത്ത് ഷാ, ഹഷ്മതുല്ല ഷാഹിദി, അസ്മതുല്ല ഒമർസായി, ഇക്റാം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ, നൂർ അഹ്മദ്, നവീനുൽ ഹഖ്.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, ടെംപ ബാവുമ, റസി വാൻ ഡർ ഡസൻ, എയ്ഡൻ മർക്രാം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്‍ലുക്വായൊ, ജെറാർഡ് കോയറ്റ്സീ, കേശവ് മഹാരാജ്, കഗിസൊ റബാദ, ലുംഗി എൻഗിഡി.

