Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീലങ്കയെ 241 റൺസിന് എറിഞ്ഞിട്ട് അഫ്ഗാനിസ്താൻ

text_fields
bookmark_border
ശ്രീലങ്കയെ 241 റൺസിന് എറിഞ്ഞിട്ട് അഫ്ഗാനിസ്താൻ
cancel

പുണെ: ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയെ 241 റൺസിന് എറിഞ്ഞിട്ട് അഫ്ഗാനിസ്താൻ. നാല് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫാറൂഖിയാണ് മുൻ ചാമ്പ്യന്മാരുടെ വൻ സ്കോറെന്ന സ്വപ്നത്തിന് തടയിട്ടത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് വേണ്ടി ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. 49.3 ഓവറിൽ അവരുടെ എല്ലാ വിക്കറ്റും അഫ്ഗാൻ ബൗളർമാർ വീഴ്ത്തി. 60 പന്തിൽ 46 റൺസെടുത്ത ഓപണർ പതും നിസ്സങ്കയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ കുശാൽ മെൻഡിസ് 39ഉം സദീര സമരവിക്രമ 36ഉം റൺസെടുത്തു. ദിമുത് കരുണരത്നെ (15), ചരിത് അസലങ്ക (22), ധനഞ്ജയ ഡിസിൽവ (14), എയ്ഞ്ചലോ മാത്യൂസ് (23), ദുഷ്മന്ത ചമീര (1), മനീഷ് തീക്ഷണ (29), കസുൻ രജിത (5) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. റൺസൊന്നുമെടുക്കാതെ ദിൽഷൻ മധുശങ്ക പുറത്താവാതെനിന്നു.

അഫ്ഗാനിസ്താനു വേണ്ടി ഫസലുൽ ഹഖ് ഫാറൂഖി പത്തോവറിൽ 34 റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. മുജീബുർ റഹ്മാൻ രണ്ടും അസ്മതുല്ല ഒമർസായി, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ശ്രീലങ്കൻ നിരയിൽ രണ്ടുപേർ റണ്ണൗട്ടായി മടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Afghanistan bowled out Sri Lanka for 241 runs
Next Story