Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഹാർദിക്കിനെ ഇഷ്ടമാണ്, എന്‍റെ ഫേവറൈറ്റ് ക്രിക്കറ്റർ’; താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞ് ബോളിവുഡ് നടി

text_fields
bookmark_border
‘ഹാർദിക്കിനെ ഇഷ്ടമാണ്, എന്‍റെ ഫേവറൈറ്റ് ക്രിക്കറ്റർ’; താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞ് ബോളിവുഡ് നടി
cancel

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയോടുള്ള ആരാധന തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷിത രാജ്. ഹാർദിക് മികച്ച ക്രിക്കറ്റ് ഓൾ റൗണ്ടറാണെന്നും അദ്ദേഹത്തിന്‍റെ ബാറ്റിങ് കണ്ടിരിക്കാൻ രസകരമാണെന്നും നടി പറഞ്ഞു.

‘എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എന്‍റെ ഫേവറൈറ്റ് ക്രിക്കറ്റർമാരിൽ ഒരാളാണ്. ഇന്ത്യക്ക് മധ്യനിരയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് ഹാർദിക്കാണ്. ഹാർദിക് അവിടെയുള്ളത് വലിയ പ്രതീക്ഷ‍യാണ്. ഹാർദിക് പന്തെറിഞ്ഞ് ഔട്ടാക്കും, ബാറ്റുകൊണ്ട് അടിച്ചുപറത്തും’ -നടി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘പ്യാർ കാ പഞ്ച്നാമ’ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഇഷിത പ്രശസ്തയാകുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് ഹാർദിക്കും നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വിവാഹ ബന്ധം വേർപിരിഞ്ഞത്. ബ്രിട്ടീഷ് ഗായിക ജാസ്മിൻ വാലിയയുമായി ഹാർദിക് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഗ്രീസിൽ അവധിക്കാല ആഘോഷങ്ങൾക്കിടയിലെ ഹാർദിക്കിന്‍റെ ചില ചിത്രങ്ങളാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഈസമയത്ത് ഗ്രീസിൽനിന്നുള്ള ജാസ്മിന്‍റെ ചിത്രവും അന്ന് പുറത്തുവന്നിരുന്നു. നിലവിൽ നടാഷ മകനോടൊപ്പം സെർബിയയിലാണ്.

2020ലാണ് ഹാർദികും നടാഷയും വിവാഹിതരാകുന്നത്. അതേ വർഷം തന്നെയാണ് മകൻ അഗസ്ത്യ ജനിക്കുന്നതും. നടാഷ ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിലായിരുന്നു പാണ്ഡ്യയും നടാഷയും താമസിച്ചിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Ishita Raj’s remarks for Hardik Pandya
Next Story