Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറെയ്ന​യുടെ...

റെയ്ന​യുടെ ബന്ധുവിനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ

text_fields
bookmark_border
റെയ്ന​യുടെ ബന്ധുവിനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ
cancel

ലഖ്​നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സുരേഷ്​ റെയ്​നയുടെ ബന്ധുവിനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി കൂടി പിടിയിലായി. മുങ്ങി നടക്കുകയായിരുന്ന സജൻ എന്ന ആമിറിനെ ഉത്തർപ്രദേശ്​ പൊലീസി​െൻറ ക്രൈം ബ്രാഞ്ച്​ സംഘമാണ്​ അറസ്റ്റ്​ ചെയ്​തത്​. കേസിൽ കഴിഞ്ഞ വർഷം സെപ്​തംബറിൽ പഞ്ചാബ്​ പൊലീസ്​ അന്തർസംസ്ഥാന കവർച്ചാ സംഘത്തിൽ നിന്നുള്ള മൂന്ന്​ പേരെ അറസ്റ്റ്​ ചെയ്​തിരുന്നു. അന്ന്​ പ്രതികളായ മറ്റ്​ 11 പേരെ കൂടി പിടികൂടാനുണ്ടെന്നും അവർ അറിയിച്ചിരുന്നു.

റൈനയുടെ പിതൃ സഹോദരി ആശാ റാണിയും അവരുടെ ഭർത്താവ്​ അശോക്​ കുമാറും മകൻ കൗശൽ കുമാറുമാണ് കവർച്ചാ സംഘത്തി​െൻറ ക്രൂര കൃത്യത്തിന്​ ഇരയായത്​. കഴിഞ്ഞ വർഷം ആഗസ്​ത്​ 20ന്​ അർധരാത്രി പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നും തരിയൽ ​ഗ്രാമത്തിലുള്ള വീട്ടിലേക്ക്​​ മടങ്ങിയെത്തിയപ്പോഴായിരുന്നും സംഭവം.

സംഭവ സ്ഥലത്തുവെച്ച്​ തന്നെ അശോക്​ കുമാർ കൊല്ലപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ്​ മകൻ​ മരിച്ചത്​. ഭാര്യ ആശാ റാണിയെയും രണ്ട്​ ബന്ധുക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തിരുന്നു. കേസിൽ സാവൻ, മുഹബ്ബത്ത്​, ഷാരൂഖ്​ ഖാൻ എന്നിവരാണ്​ പഞ്ചാബ്​ പൊലീസി​െൻറ പിടിയിലാത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh Raina
Next Story