Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജഴ്സി മാറ്റുന്നതിനിടെ പന്തുവന്നാൽ എന്തുചെയ്യാനാണ്?; വൈറലായി വിഡിയോ VIDEO
text_fieldsbookmark_border
ഫീൽഡ് ചെയ്യുന്നതിനിടെ ജഴ്സിമാറ്റുേമ്പാൾ പന്ത് വന്നാൽ എന്ത് ചെയ്യും?. ഒന്നും ചെയ്യാനില്ല. അബൂദബി ടി10 ക്രിക്കറ്റ് ലീഗിനിടെയുള്ള യു.എ.ഇ ദേശീയതാരം രോഹൻ മുസ്തഫയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ടീം അബുദബിയും നോർത്തേൺ വാരിയേഴ്സും തമ്മിലുള മത്സരത്തിനിടെയാണ് സംഭവം. വാരിയേഴ്സ് ബാറ്റ്സ്മാൻ വസീം മുഹമ്മദ് ബൗണ്ടറിയിലേക്കടിച്ച പന്ത് തടുക്കാനായി ജഴ്സിയും തലയിൽ കമിഴ്ത്തിയോടുന്ന മുസ്തഫയുടെ വിഡിയോ കൗതുകമായി. താരത്തിന് പക്ഷേ ബൗണ്ടറി തടുക്കാനായിരുന്നില്ല. വാരിയേഴ്സിന്റെ വെസ്റ്റിൻഡീസ് താരം നിക്കൊളാസ് പുരാൻ സംഭവം കണ്ട് ആർത്തുചിരിക്കുന്നതും വിഡയോയിലുണ്ട്.
Next Story

