Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനക്കേസിൽ അറസ്റ്റിൽ, പിന്നാലെ ജാമ്യത്തിലിറങ്ങി സെഞ്ച്വറി, ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് അഭിഷേക് പോറൽ

text_fields
bookmark_border
പീഡനക്കേസിൽ അറസ്റ്റിൽ, പിന്നാലെ ജാമ്യത്തിലിറങ്ങി സെഞ്ച്വറി, ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് അഭിഷേക് പോറൽ
cancel

കൊൽക്കത്ത: പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിവരവ് അറിയിച്ച് ബംഗാൾ താരം അഭിഷേക് പോറൽ. ഡൽഹിക്കെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ സെഞ്ചറി തികച്ചതിന് പിന്നാലെ ഗ്രൗണ്ടിൽ നിലത്തിരുന്ന് വൈകാരികമായി പൊട്ടിക്കരഞ്ഞ താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

രണ്ടാം ദിന മത്സരം അവസാനിച്ചതിന് പിന്നാലെ തന്റെ വൈകാരിക പ്രതികരണത്തെക്കുറിച്ചും കടുത്ത പ്രതിസന്ധികളെക്കുറിച്ചും 23 കാരനായ താരം മനസ്സ് തുറന്നു. തനിക്കെതിരെയുള്ള വിവാദങ്ങൾക്കും കേസിനും ക്രിക്കറ്റിലൂടെയാണ് മറുപടി നൽകുന്നതെന്ന് അഭിഷേക് വ്യക്തമാക്കി.

"എനിക്ക് കരയണമെന്നുണ്ടായിരുന്നില്ല; അത് അറിയാതെ വന്നുപോയതാണ്. എനിക്ക് മറ്റൊന്നും പറയാനില്ലെന്ന എന്റെ പ്രസ്താവനയായിരുന്നു ആ ആഘോഷം. എനിക്ക് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമേയുള്ളൂ. ക്രിക്കറ്റിലൂടെ എല്ലാവർക്കും മറുപടി നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്,"– അഭിഷേക് പോറൽ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും താരം ഓർത്തെടുത്തു. "മറ്റൊരു ലോകത്ത്, മറ്റൊരു പ്രപഞ്ചത്തിൽ എങ്ങനെ അതിജീവിക്കണമെന്ന് ഞാൻ കണ്ടു. അവിടെനിന്ന് ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ ഉൾക്കൊണ്ടു, അത് എന്നെ മാനസികമായി കൂടുതൽ കരുത്തനാക്കി. ഞാൻ അവിടെ ചെലവഴിച്ച ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും ബാറ്റ് ചെയ്യുമ്പോൾ എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നത് ഞാൻ വായ കൊണ്ടല്ല, മറിച്ച് എന്റെ ബാറ്റ് കൊണ്ടായിരിക്കും മറുപടി നൽകുക എന്നാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎൽ മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസ് ടീമംഗമാണ് അഭിഷേക്.

ബംഗാളിന് ശക്തമായ ലീഡ്

അഭിഷേക് പോറലിന്റെയും (161 പന്തിൽ 114*) സുദീപ് കുമാർ ഘരാമിയുടെയും (221 പന്തിൽ 122*) തകർപ്പൻ സെഞ്ചറികളുടെ കരുത്തിലാണ് ബംഗാൾ മികച്ച നിലയിലെത്തിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 304 റൺസെന്ന ശക്തമായ നിലയിലാണ് ബംഗാൾ. ആദ്യ ഇന്നിങ്സിൽ ഡൽഹി 240 റൺസിന് പുറത്തായിരുന്നു. നിലവിൽ ബംഗാളിന് 64 റൺസിന്റെ ലീഡുണ്ട്.

കേസിന്റെ പശ്ചാത്തലം

കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിനിയുടെ പീഡന പരാതിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 11നാണ് അഭിഷേക് പോറലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 23നാണ് യുവതി മൊഗ്ര പൊലീസ് സ്റ്റേഷനിൽ താരത്തിനെതിരെ പരാതി നൽകിയത്. ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് പോറൽ ബന്ധം നിഷേധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടികൾ പൂർത്തിയാക്കി താരത്തെ അറസ്റ്റ് ചെയ്തത്. നിലവിൽ ജാമ്യത്തിൽ കഴിയുന്ന താരം, നിയമപരമായ നടപടികൾക്കൊപ്പം തന്നെ കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhishek Porel Smashes Ranji Century
Next Story