Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി പുതിയ തല! സ്റ്റൈലിഷ് ലുക്കിൽ ധോണി; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
ഇനി പുതിയ തല! സ്റ്റൈലിഷ് ലുക്കിൽ ധോണി; ചിത്രങ്ങൾ വൈറൽ
cancel

മുംബൈ: വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിയുടെ ഹെയർ സ്റ്റൈൽ. ധോണിയുടെ ഹെയർ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

നീളൻ മുടി വെട്ടിയൊതുക്കിയുള്ള ധോണിയുടെ ഒന്നിലധികം ചിത്രങ്ങൾ അലിം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മഹേന്ദ്ര സിങ് ധോണി. നമ്മുടെ ഒരേയൊരു തല’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പങ്കുവെച്ചത്. 2020 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ സൂപ്പർ താരമാണ് ധോണി. ഫിനിഷർ റോളിൽ ആരാധകരെ തകർപ്പൻ ബാറ്റിങ്ങുമായി വിസ്മയിപ്പിക്കുകയാണ്. കഴിഞ്ഞ സീസണിൽ നായക പദവി ഋതുരാജ് ഗെയ്ക്‌വാദിനു കൈമാറിയിരുന്നു. പുതിയ സീസണിലും ടീമിന്‍റെ വിക്കറ്റ് കീപ്പറും ഫിനിഷറുമായി ധോണിയുണ്ടാകുമെന്നാണ് വിവരം. നാലു കോടി രൂപ നൽകി ധോണിയെ ചെന്നൈ നിലനിർത്തുമെന്നാണു സൂചനകൾ.

കരിയറിന്റെ തുടക്കകാലത്ത് മുടി നീട്ടി വളര്‍ത്തിയ ധോണിയെ വലിയൊരു വിഭാഗം ആരാധകരും അനുകരിച്ചിരുന്നു. ഇടക്കാലത്ത് മുടി വെട്ടിയൊതുക്കിയെങ്കിലും വീണ്ടും പഴസ സ്റ്റൈലിലേക്കു തന്നെ മടങ്ങി. ആരാധകർക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് മുടി നീട്ടിവളർത്തുന്നതെന്ന് ധോണി പ്രതികരിച്ചിരുന്നു. പുതിയ ഐ.പി.എല്ലിൽ വെട്ടിയൊതുക്കിയ മുടിയുമായാണ് താരം കളിക്കുകയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ റെക്കോഡിൽ അഞ്ചു കിരീടങ്ങളുമായി രോഹിത് ശർമക്കൊപ്പമാണ് ധോണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aalim Hakim Shares Pictures Of MS Dhoni's New Hairstyle
Next Story