അവനോട് 'നിനക്ക് പറ്റുന്നില്ല, മാറിനിൽക്ക്' എന്ന് പറഞ്ഞ് പുറത്തിരുത്തണം; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി മുൻ താരം
text_fieldsഐ.പി.എല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുമ്പ് ഡൽഹി ക്യാപിറ്റൽസിന്‍റെ (ഡിസി) പ്ലെയിംഗ് കോമ്പിനേഷനിൽ രണ്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജെയ്ക്ക് ഫ്രേസർ മക്ഗുർക്കിനെ ഒഴിവാക്കി ഫാഫ് ഡു പ്ലെസിസ് ഫിറ്റാണെങ്കിൽ കളിപ്പിക്കണമെന്ന് അദ്ദേഹം ഡൽഹി ക്യാപിറ്റൽസിനോട് ആവശ്യപ്പെട്ടു.
'ജെയ്ക്ക് ഫ്രേസർ മക്ഗുർക്കിനെ ഇപ്പോൾ പുറത്തിരുത്തുക. അത് മതി. നിങ്ങൾ ഒരുപാട് ശ്രമിച്ചു, പക്ഷേ നടക്കുന്നില്ല. അവൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്, അത് നടക്കുന്നില്ലെന്ന് അവനോട് പറയുക, അവനെ പുറത്തിരിത്തുക. ലഭ്യമാണെങ്കിൽ ഫാഫ് ഡു പ്ലെസിസിനെ കളിപ്പിക്കുക. അവൻ ലഭ്യമല്ലെങ്കിൽ, എന്തുകൊണ്ടാണ് അവൻ ലഭ്യമല്ലാത്തതെന്ന് പറയണം.
ഐ.പി.എല്ലിൽ ഇപ്പോൾ കാണുന്ന ഒരു നാടകമാണ് ഇത്, ആര് എപ്പോൾ കളിക്കും, എന്തിനാണ് ഒരാളെ ഒഴിവാക്കുന്നത്, ആർക്കാണ് പരിക്കേറ്റത്, എന്നൊന്നും ആരും ആരോടും പറയുന്നില്ല. ടി. നടരാജനെക്കുറിച്ച് അവർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. 10 കോടിയിൽ രൂപക്കാണ് അവർ അദ്ദേഹത്തെ വാങ്ങിയത്. അദ്ദേഹം വിലയേറിയ കളിക്കാരനാണ്. അദ്ദേഹം ലഭ്യമാണോ അല്ലയോ എന്ന് പോലും അവർ പറയുന്നില്ല," ചോപ്ര പറഞ്ഞു.
ഈ വർഷത്തെ ഐ.പി.എല്ലിൽ ആറ് മത്സരത്തിൽ നിന്നും 55 റൺസ് മാത്രമാണ് ഓപ്പണിങ് ഇറങ്ങി ഫ്രേയസ് മക്ഗുർക്ക് നേടിയത്. ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദബാദിലാണ് മത്സരം നടതക്കുന്നത്. ആറിൽ അഞ്ച് മത്സരവും ജയിച്ച് ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തും ആറിൽ നാലെണ്ണം ജയിച്ച് ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്തുമാണ് നിലവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

