ഇന്ത്യ ‘എ’ 73ന് ഓൾ ഔട്ട്....!, വൻ തോൽവി
text_fieldsക്വീൻസ്‍ലാൻഡ്: ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യയുടെ പുരുഷ സംഘം വിജയഗാഥ കുറിക്കുമ്പോൾ ആസ്ട്രേലിയൻ മണ്ണിലെത്തിയ ഇന്ത്യൻ വനിതകൾക്ക് തിരിച്ചടി. ആസ്ട്രേലിയ വനിത ‘എ’ ടീമിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യൻ വനിത ‘എ’ടീം 73 റൺസ് എന്ന സ്കോറിന് ഓൾ ഔട്ടായി. ക്വീൻസ്‍ലാൻഡിലെ മകാകേയിൽ നടന്ന ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസീസ് വനിതകൾക്കെതിരെ 114 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയൻ പട നാലു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. അലിസ ഹീലി (70), തഹ്‍ലിയ വിൽസൺ (43), അനിക ലിറോയ്ഡ് (35) എന്നിവരുടെ മികവിലായിരുന്നു ഓസീസിന്റെ ഇന്നിങ്സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15 ഓവറിൽ 73 റൺസിന് പുറത്തായി. ദിനേശ് വൃന്ദ (21), മലയാളി താരം മിന്നു മണി (20) എന്നിവർക്കു മാത്രമേ രണ്ടക്കം തികക്കാൻകഴിഞ്ഞുള്ളൂ. ശേഷിച്ച ഒമ്പത് പേരും ഒറ്റയക്കത്തിൽ കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

