അന്ന് വന്നത് 500 മിസ് കോളുകൾ! ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നു; അനുഭവം പങ്കുവെച്ച് വൈഭവ്
text_fieldsരാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം വളരെ മോശം ഐ.പി.എൽ സീസണായിരുന്നു ഈ വർഷത്തേത്. 14 മത്സരങ്ങൾ കളിച്ചതിന് ശേഷം വെറും നാല് ജയവും പത്ത് തോൽവിയുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ. മോശം സീസണാണെങ്കിൽ കൂടിയും റോയൽസിന് ആശ്വസിക്കാനുള്ള കുറച്ച് വകുപ്പുകൾ ഈ സീസണിലുണ്ടായിട്ടുണ്ട്.
ബിഹാരിൽ നിന്നുള്ള വൈഭവ് സൂര്യവംശി എന്ന കുട്ടിത്താരത്തിന്‍റെ മിന്നുന്ന പ്രകടനമാണ് റോയൽസിന് ഏറ്റവും പോസിറ്റീവായ കാര്യം. ഏഴ് മത്സരത്തിൽ നിന്നും ഒരു സെഞ്ച്വറിയുൾപ്പടെ 252 റൺസാണ് കുട്ടുത്താരം അടിച്ചെടുത്തത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അവസാന മത്സരത്തിൽ അർധശതകം നേടിയാണ് വൈഭവ് സീസൺ അവസാനിപ്പിച്ചത്. തനിക്ക് ലഭിച്ച പേരും പ്രശംസിയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിന് ശേഷം 14 കാരനോട് ചോദിച്ചിരുന്നു.
ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം ഏകദേശം 500 ഓളം കോളുകൾ തനിക്ക് വനെന്നും രണ്ട് മൂന്ന് ദിവസം ഫോൺ ഓഫ് ചെയ്ത് വെച്ചെന്നും വൈഭവ് പറഞ്ഞു. "500-ലധികം മിസ്ഡ് കോളുകൾ ഉണ്ടായിരുന്നു, പക്ഷേ ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
സെഞ്ച്വറിക്ക് ശേഷം ധാരാളം ആളുകൾ എന്നെ സമീപിച്ചു, പക്ഷേ എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ എന്റെ ഫോൺ 2-4 ദിവസം സ്വിച്ച് ഓഫ് ചെയ്തു വച്ചു. ചുറ്റും അധികം ആളുകൾ ഉണ്ടാകുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ കുടുംബവും കുറച്ച് സുഹൃത്തുക്കളും മാത്രം മതി, അത് മതി,' വൈഭവ് പറഞ്ഞു.
അടുത്ത സീസണിൽ വൈഭവ് എത്തുമ്പോൾ സൂപ്പർതാരങ്ങളെല്ലാം അദ്ദേഹത്തിന് വേണ്ടി തയ്യാറായിരിക്കുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

