Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലാം ട്വന്റി 20: ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ശ്രേയസ് അയ്യർ തിരിച്ചെത്തി

text_fields
bookmark_border
നാലാം ട്വന്റി 20: ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ശ്രേയസ് അയ്യർ തിരിച്ചെത്തി
cancel

റാ​യ്പു​ർ: ​ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1 ന് മുൻപിലുള്ള ഇന്ത്യക്ക് ഇന്ന് ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.

ഇന്ത്യൻ ടീമിൽ നാല് മാറ്റങ്ങളാണുള്ളത്. ശ്രേയസ് അയ്യർ, മുകേഷ് കുമാർ, ദീപക് ചഹാർ, ജിതേഷ് ശർമ എന്നിവരാണ് ടീമിൽ തിരിച്ചെത്തിയത്. ഇഷൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിങ്, തിലക് വർമ എന്നിവരാണ് പുറത്തായത്.

ആസ്ട്രേലിയൻ ടീമിൽ അഞ്ചു മാറ്റങ്ങളാണുള്ളത്. മാര്‍കസ് സ്‌റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, നതാന്‍ എല്ലിസ് എന്നിവര്‍ കളിക്കുന്നില്ല. ജോഷ് ഫിലിപ്പ്, തന്‍വീര്‍ സംഗ, ക്രിസ് ഗ്രീൻ, ബെന്‍ മക്‌ഡെര്‍മോട്ട്, ബെൻ ഡ്വാര്‍ഷിസ് എന്നിവർ ടീമിലെത്തി.

ഇന്ത്യന്‍ ടീം : യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍.

ആസ്‌ട്രേലിയ: ജോഷ് ഫിലിപെ, ട്രാവിസ് ഹെഡ്, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യൂ വെയ്ഡ്, ബെന്‍ ഡ്വാര്‍ഷിസ്, ക്രിസ് ഗ്രീന്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4th Twenty20: Australia won the toss and sent India into bat
Next Story