Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒരു വിദേശ താരം കൂടി...

ഒരു വിദേശ താരം കൂടി രാജസ്ഥാൻ റോയൽസ്​​ വിട്ടു; പിന്മാറുന്നത്​ നാലാമത്തെ താരം

text_fields
bookmark_border
rajasthan royals
cancel

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക്​ തിരിച്ചെത്തിയ രാജസ്ഥാൻ റോയൽസിന്​ വീണ്ടും തിരിച്ചടി. ആസ്​ട്രേലിയൻ പേസറായ ആൻഡ്ര്യൂ ടൈ ടൂർണമെൻറിൽ നിന്ന്​ പിന്മാറിയതായി റിപ്പോർട്ട്​. ഇൗ സീസണിൽ രാജസ്ഥാൻ ജഴ്​സിയിൽ ഇതുവരെ കളിക്കാത്ത താരം അതിന്​ മു​േമ്പ പിന്മാറുകയായിരുന്നു. വ്യക്​തിപരമായ കാരണങ്ങളാണ്​ തീരുമാനത്തിന്​ പിന്നിലെന്നാണ്​ സൂചന. ഇതോടെ നാലാമത്തെ വിദേശ താരത്തെയാണ്​ രാജസ്ഥാന്​ നഷ്​ടമാകുന്നത്​.

നിലവിൽ മൂന്ന്​ ഇംഗ്ലീഷ്​​ താരങ്ങൾ ലീഗിൽ നിന്ന്​ പിന്മാറിയിട്ടുണ്ട്​. പരിക്ക്​ കാരണമായിരുന്നു ഒാൾറൗണ്ടർ ബെൻസ്​റ്റോക്​സും പേസർ ജോഫ്ര ആർച്ചറും​ പുറത്തുപോയത്​. ലിയം ലിവിങ്​സ്റ്റൺ എന്ന താരം പിന്മാറിയത് കടുത്ത​ കോവിഡ്​ നിയന്ത്രണങ്ങൾ മൂലമായിരുന്നു. ​പ്രീമിയർ ലീഗിൽ കോവിഡ്​ കാരണം ടീമംഗങ്ങൾ ബയോ ബബ്​ൾ പിന്തുടരേണ്ടതുണ്ട്​. താരങ്ങളും മറ്റ്​ മാനേജ്​മെൻറ്​ ജീവനക്കാരും പുറത്തുള്ള ആരുമായും സമ്പർക്കം പുലർത്താതിരിക്കാനാണ്​ വെർച്വൽ ബബ്​ൾ എന്ന രീതി പിന്തുടരുന്നത്​.

ബട്​ലർ, മില്ലർ, മോറിസ്​, റഹ്​മാൻ എന്നിങ്ങനെ നിലവിൽ നാല്​ വിദേശ താരങ്ങളാണ്​ രാജസ്ഥാൻ റോയൽസിന്​ വേണ്ടി കളിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan RoyalsIPL 2021overseas player
News Summary - 4th overseas player to miss IPL 2021 for Rajasthan Royals
Next Story