Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറൺമല കയറാനാകാതെ...

റൺമല കയറാനാകാതെ ഇംഗ്ലണ്ട് വീണു​; ട്വന്‍റി20 പരമ്പര ഇന്ത്യക്ക്​

text_fields
bookmark_border
team india
cancel

അഹ്​മദാബാദ്​: അടിയും തിരിച്ചടിയും കണ്ട ട്വന്‍റി20 പരമ്പരയു​െട 'ഫൈനൽ' മത്സരത്തിൽ ഇംഗ്ലണ്ടിന്​ മേൽ ഇന്ത്യക്ക് 36 റൺസ്​​ വിജയം. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-2ന്​ സ്വന്തമാക്കി.

ബാറ്റിങ്ങിനിറങ്ങിയവരെല്ലാം കത്തിക്കയറിയതോടെ ഇന്ത്യ​ കൂറ്റൻ സ്​കോർ പടുത്തുയർത്തി. ​​വിരാട്​ കോഹ്​ലി (52 പന്തിൽ 80 നോട്ടൗട്ട്​), രോഹിത്​ ശർമ (34 പന്തിൽ 64), ഹർദിക്​ പാണ്ഡ്യ (17 പന്തിൽ 39 നോട്ടൗട്ട്​), സൂര്യകുമാർ യാദവ്​ (17 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്​ മികവിൽ ഇന്ത്യ 20 ഓവറിൽ രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 224 റൺസ്​ അടിച്ചുകൂട്ടി.

അടിക്ക്​ തിരിച്ചടി

എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും മധ്യഓവറുകളിൽ ഇംഗ്ലണ്ടിനെ മെരുക്കിയ ഇന്ത്യ അവരെ 20 ഓവറുകളിൽ എട്ടു വിക്കറ്റിന്​ 188 റൺ​സെന്ന നിലയിൽ​ പിടിച്ചുകെട്ടുകയായിരുന്നു. ഡേവിഡ്​ മലാനും (68) ജോസ്​ ബട്​ലറും (52) കൊളുത്തിയ തിരി ആളിക്കത്തിക്കാൻ ഇംഗ്ലീഷ്​ മധ്യനിരയിൽ ആരും ഇല്ലാതെ പോയി. ഇന്ത്യക്കായി ശർദുൽ ഠാക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ട്​ വിക്കറ്റും വീഴ്​ത്തി, ഹർദികും നടരാജനും ഓരോ വിക്കറ്റെടുത്തു.

റൺമല കീഴടക്കാനിറങ്ങിയ ഇംഗ്ലണ്ടിന്​ ആദ്യ ഓവറിൽ തന്നെ ഭുവനേശ്വർ കുമാർ കനത്ത പ്രഹരമേൽപിച്ചു. രണ്ടാം പന്തിൽ തന്നെ ജാസൺ റോയ്​ ഡക്കായി മടങ്ങി. ജോസ്​ ബട്​ലറിനെ കൂട്ടായി ലഭിച്ചതോടെ ഡേവിഡ്​ മലാൻ ടോപ്​ ഗിയറിൽ ബാറ്റ്​ വീശിത്തുടങ്ങി. 4.3 ഓവറിൽ ഇംഗ്ലീഷ്​ സ്​കോർ 50ലെത്തി. പവർപ്ലേയിൽ ഇന്ത്യ 60 റൺസാണ്​ നേടിയതെങ്കിൽ ഇംഗ്ലണ്ട്​ അത്​ 62 ആക്കി. ഇന്ത്യൻ ബൗളർമാരെ കണക്കറ്റ്​ പ്രഹരിച്ച്​ മുന്നേറിയ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻമാർ റൺനിരക്ക്​ താഴാതെ കാത്തു. 9.2 ഓവറിൽ തന്നെ സന്ദർശക സ്​കോർ 100 പിന്നിട്ടു. 33 പന്തിൽ മലാൻ ഫിഫ്​റ്റി തികച്ചു. തൊട്ടുപിന്നാലെ 30 പന്തിൽ ബട്​ലറും അർധശതകം തികച്ചു.

ഇതിനിടെ ഏറ്റവും വേഗത്തിൽ 1000 ട്വന്‍റി20 റൺസ്​ തികച്ച ബാറ്റ്​സ്​മാനെന്ന റെക്കോഡ്​ മലാൻ സ്വന്തമാക്കി. 24 ഇന്നിങ്​സുകളിൽ നിന്നാണ്​ മലാൻ നാഴികക്കല്ല്​ പിന്നിട്ടത്​. 26 ഇന്നിങ്​സുകളിൽ നിന്നായി നേട്ടം സ്വന്തമാക്കിയ ബാബർ അസമിനെയാണ്​ മലാൻ പിന്തള്ളിയത്​.

ബ്രേക്ക്​ത്രൂ നൽകി ഭുവി, നടുവൊടിച്ച്​ ശർദുൽ

പന്ത്​ ​െകാടുത്തവരെല്ലാം തല്ല്​ വാങ്ങിയതോടെ കോഹ്​ലി ഭുവിയെ തിരികെ​ ​വിളിച്ചു. ഓവറിൽ അപകടകാരിയായ ബട്​ലറിനെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച്​ ഭുവി ഇന്ത്യയെ മത്സരത്തിലേക്ക്​ തിരികെ കൊണ്ടു വരികയായിരുന്നു. പിന്നെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ്​ വീഴ്​ത്തി. 15ാം ഓവറിലെ മൂന്നാം പന്തിൽ ശർദുൽ ഠാക്കൂർ ജോണി ബെയർസ്​റ്റോയെ (7) വീഴ്​ത്തി.

മലാനും ബട്​ലറും ബാറ്റിങ്ങിനിടെ

അതേ ഓവറിലെ അവസാന പന്തിൽ മലാനെ ബൗൾഡാക്കിയ ശർദുൽ കളി ഇന്ത്യയുടെ ഭാഗത്തേക്ക്​ തിരിച്ചു. തൊട്ടടുത്ത ഓവറിൽ നായകൻ ഓയിൻ മോർഗൻ (1) പാണ്ഡ്യക്ക്​ വിക്കറ്റ്​ നൽകി മടങ്ങി. ഷോർട്​ ബാളിൽ സബ്​സ്റ്റിറ്റ്യൂട്ട്​ കെ.എൽ. രാഹുലിന്​ ക്യാച്​. 16ാം ഓവർ അവസാനിക്കു​േമ്പാൾ ഇംഗ്ലണ്ടിന്​ ജയിക്കാൻ 20 റൺസിൽ കൂടുതൽ വേണ്ടിയിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച്​ ബെൻ സ്​​േറാക്​സിന് (14)​ അവസാനം ഒന്നും ചെയ്യാനായില്ല.

ക്രിസ്​ ജോർദാൻ (11), ജോഫ്ര ആർച്ചർ (1), സാം കറൻ (14), ആദിൽ റാശിദ്​ (0) എന്നിങ്ങനെയായിരുന്നു മറ്റ്​ ബാറ്റ്​സ്​മാൻമാരുടെ സ്​കോർ.

ഇന്ത്യക്കായി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി

ട്വന്‍റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെയും സ്വന്തം മണ്ണിലെ ഏറ്റവും ഉയർന്ന സ്​കോറുമാണ്​ അഹ്​മദാബാദിൽ പിറന്നത്​​. ട്വന്‍റി20 ഫോർമാറ്റിൽ ആദ്യമായി ഓപണിങ്​ പങ്കാളികളായ നായകൻ വിരാട്​ കോഹ്​ലിയും ഉപനായകൻ രോഹിത്​ ശർമയും പവർപ്ലേ ഓവറുകളിൽ ഇന്ത്യക്കായി മികച്ച തുടക്കമിട്ടു. ഇരുവരും ചേർന്ന്​ ആദ്യ ആറ്​ ഓവറുകളിൽ 60 റൺസാണ്​ ഇന്ത്യൻ സ്​കോർ ബോർഡിൽ ചേർത്തത്​.

രോഹിത്തും കോഹ്​ലിയും

30 പന്തിൽ അർധ​സെഞ്ച്വറി തികച്ച രോഹിത്തിനായിരുന്നു ആക്രമണ ചുമതല. സികസറുകളും ഫോറുകളുമായി രോഹിത്ത്​ കാണികളെ രസിപ്പിച്ചു. എന്നാൽ ഒമ്പത്​ ഓവറിൽ സ്​കോർ 94ൽ എത്തി നിൽക്കേ ബെൻ സ്​റ്റോക്​സിന്‍റെ പന്തിൽ രോഹിത്ത്​ ബൗൾഡായി മടങ്ങി.

എന്നാൽ പിന്നാലെ ക്രീസിലെത്തി ബാറ്റൺ ഏറ്റുവാങ്ങിയ സൂര്യകുമാർ മികച്ച മൂഡിലായിരുന്നു. ഇംഗ്ലീഷ്​ ബൗളർമാരെ ഭയാശങ്കകളില്ലാതെ നേരിട്ട മുംബൈ ബാറ്റ്​സ്​മാൻ റൺസ്​ വാരിക്കൂട്ടി. എന്നാൽ 17 പന്തിൽ 32 റൺസ്​ അടിച്ചുകൂട്ടിയ സൂര്യയെ ബൗണ്ടറി ലൈനിനരികിൽ ജോർദാനും ജാസൺ റോയ്​യും ചേർന്ന്​ മികച്ചൊരു ക്യാചിലൂടെ പുറത്താക്കി.

പിന്നാലെ കോഹ്​ലി പരമ്പരയിലെ മൂന്നാം അർധശതകം സ്വന്തമാക്കി. അവസാന ഓവറുകളിൽ പവർസ്​ട്രോക്കുകളുമായി പാണ്ഡ്യയും കളം നിറഞ്ഞതോടെ ഇന്ത്യൻ സ്​കോർ 200 കടന്നു.

Show Full Article
TAGS:India vs England T20 series Cricket 
News Summary - 36 runs victory india take t20 series over england by 3-2 margin
Next Story