Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ പ്ലേഓഫ്​: ഒരു...

ഐ.പി.എൽ പ്ലേഓഫ്​: ഒരു സീറ്റും മൂന്നു​ ടീമും, ഇന്ന്​ ​ൈക്ലമാക്​സ്​

text_fields
bookmark_border
ഐ.പി.എൽ പ്ലേഓഫ്​: ഒരു സീറ്റും മൂന്നു​ ടീമും, ഇന്ന്​ ​ൈക്ലമാക്​സ്​
cancel

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന്​ സൂപ്പർ സ​ൺഡേയാണ്. ​േപ്ല ഒാഫിൽ ഇടം ഉറപ്പിക്കാൻ ടീമുകളുടെ ഫൈനൽ പോരാട്ടം. വെല്ലുവിളിയൊന്നുമില്ലാതെ തുടക്കം മുതലേ കുതിച്ച നിലവിലെ ചാമ്പ്യന്മാരായ മുംബൈ ​​േപ്ല ഒാഫിലെത്തിയ ആദ്യ ടീമായി. പിന്നിലുള്ള റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരും ഡൽഹി കാപിറ്റൽസും സേഫ്​ സോണിലാണ്​. ഒാരോ കളികൂടി ബാക്കിയുള്ള മൂന്നു​ ടീമുകൾക്കും ഇനി ആദ്യ സ്ഥാനങ്ങൾക്കുള്ള അങ്കമാണ്​.

എന്നാൽ, ഇന്ന്​ കളത്തിലിറങ്ങുന്ന നാലിൽ മൂന്നുപേർ തമ്മിലാണ്​ ​േപ്ല ഒാഫിലെ നാലാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം. വെള്ളിയാഴ്​ച രാത്രി കിങ്​സ്​ ഇലവൻ പഞ്ചാബിനെ തോൽപിച്ച്​ അഞ്ചാം സ്ഥാനത്തേക്കുയർന്ന രാജസ്ഥാൻ റോയൽസാണ്​ ​​േപ്ല ഒാഫ്​ കൂട്ടപ്പൊരിച്ചിൽ ഏറെ സങ്കീർണമാക്കിയത്​. ഞായറാഴ്​ച ആദ്യ അങ്കത്തിൽ ചെന്നൈ സൂപ്പർ കിങ്​സ്​ പഞ്ചാബിനെയും പിന്നാലെ, കൊൽക്കത്ത രാജസ്ഥാൻ റോയൽസിനെയും നേരിടും. രാജസ്ഥാൻ, പഞ്ചാബ്, കൊൽക്കത്ത ടീമുകൾക്ക്​ 12 പോയൻറാണുള്ളത്​.

ശനിയാഴ്​ചത്തെ രണ്ടാം അങ്കത്തിൽ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ബാംഗ്ലൂരിനെ വീഴ്​ത്തിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. 12 പോയൻറുമായി ഹൈദരാബാദ്​ ഇവർക്കൊപ്പമാവുക മാത്രമല്ല, ഏറ്റവും മികച്ച റൺറേറ്റുമായി അവർ മുന്നിൽ നിൽക്കുകയും ചെയ്യുന്നു. ​

കിങ്​സ്​ ഇലവൻ പഞ്ചാബ്​

13 മാച്ച്​, 12 പോയൻറ്​,

റൺ​റേറ്റ്​ -0.133

ചെന്നൈയാണ്​ ഇന്ന്​ പഞ്ചാബി​െൻറ എതിരാളി. ജയിച്ചാൽ മാത്രം ​പോരാ, റൺറേറ്റും മെച്ചപ്പെടുത്തിയെങ്കിലേ കാര്യമുള്ളൂ. രാജസ്ഥാനോട്​ തോറ്റതോടെ മറ്റു ടീമുകളുടെ ഫലവും പഞ്ചാബിന്​ നിർണായകമായി. ഹൈദരാബാദ്​ രണ്ടുകളി ജയിക്കുകയോ കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിലെ വിജയികൾ മികച്ച റൺറേറ്റ്​ ഉറപ്പിക്കുകയോ ചെയ്​താൽ ജയിച്ചാലും പഞ്ചാബിന്​ രക്ഷയില്ല.

രാജസ്ഥാൻ റോയൽസ്​

13 മാച്ച്​, 12 പോയൻറ്​,

റൺറേറ്റ്​ -0.377

കൊൽക്കത്തക്കെതിരെ ജയിച്ച്​ 14 പോയൻറ്​ നേടിയാൽ, തുടർഫലങ്ങൾ തങ്ങൾക്ക്​ അനുകൂലമാവാൻ പ്രാർഥിക്കുക. അവസാന കളിയിൽ പഞ്ചാബ്​ ​േതാൽക്കുകയും ഹൈദരാബാദ്​ 12 പോയൻറിൽ ഒതുങ്ങുകയും ചെയ്​താൽ റൺറേറ്റ്​ ടെൻഷനില്ലാതെ രാജസ്ഥാൻ രക്ഷപ്പെടും.

കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​

13 മാച്ച്​, 12 പോയൻറ്​, റൺറേറ്റ്​ -0.467

രാജസ്ഥാനെതിരെയാണ്​ മത്സരം. ജയം മാത്രം​ പോരാ, റൺ റേറ്റ്​ കാര്യമായി മെച്ചപ്പെടുത്തുകയും ​വേണം. എങ്കിലേ മൂവർ സംഘത്തിൽ മുന്നിലെത്താൻ കഴിയൂ. ചെന്നൈ പഞ്ചാബിനെ തോൽപിക്കുക, ഹൈദരാബാദ്​ 12 പോയൻറിൽ ഒതുങ്ങുക -എങ്കിലേ കൊൽക്കത്തക്ക്​ ​േപ്ല ഒാഫ്​ സ്വപ്​നം തുന്നാൻ കഴിയൂ.

ഡൽഹിക്കും പിരിമുറുക്കം​

സ്ഥിരതയാർന്ന പ്രകടനവുമായി കുതിച്ച ഡൽഹിയും ഇപ്പോൾ പിരിമുറുക്കത്തിലാണ്​. ശനിയാഴ്​ച മുംബൈക്കെതിരായ തോൽവി ഉൾപ്പെടെ അവസാന നാലു കളിയിലെ തോൽവി ടീമിനെ സമ്മർദത്തിലാക്കി. ഒരുകളി ബാക്കിനിൽക്കെ തിങ്കളാഴ്​ച ബാംഗ്ലൂര​ിനെതിരെ ജയിച്ചില്ലെങ്കിൽ റൺ റേറ്റ്​ പരീക്ഷണം കടന്നുവേണം ​േപ്ല ഒാഫ്​ ഉറപ്പിക്കാൻ. നിലവിലെ റൺറേറ്റ്​: +0.030.

ഭീഷണിയായി ഹൈദരാബാദ്​

ചൊവ്വാഴ്​ച ഡൽഹിയെ 88 റൺസിന്​ അട്ടിമറിച്ച ഹൈദരാബാദാണ്​​ ഇപ്പോൾ എല്ലാവർക്കും ഭീഷണി. ശേഷിക്കുന്ന കളി ജയിച്ചാൽ ഹൈദരാബാദ്​ എല്ലാവരെയും പിന്തള്ളി നാലാമനായി​ ​േപ്ല ഒാഫിലെത്തും. റൺറേറ്റിൽ രണ്ടാം സ്ഥാനത്താണ്​ (+0.396) ഹൈദരാബാദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Play OffIPL 2020
Next Story