Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാം ട്വന്റി 20: അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

text_fields
bookmark_border
രണ്ടാം ട്വന്റി 20: അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
cancel
camera_alt

അയർലൻഡ് ഗ്യാലറിയിലെ ഇന്ത്യൻ ആരാധകർ

ഡബ്ലിൻ: അയർലൻഡ് പര്യടനത്തിലെ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മഴമൂലം തടസ്സപ്പെട്ട ആദ്യ ട്വന്റി 20 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റൺസിന് വിജയിച്ചിരുന്നു. ഇന്നത്തെ മത്സരം ജയിക്കാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ജസ്പ്രീത് ബുംറ നയിക്കുന്ന ടീമിൽ ആദ്യ മത്സരത്തിലെ ഇലവനെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

11 മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ജ​സ്പ്രീ​ത് ബും​റ​യു​ടെ ബൗ​ളി​ങ് പ്ര​ക​ട​നം ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. നാ​ല് ഓ​വ​റി​ൽ 24 റ​ൺ​സി​ന് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി ക്യാ​പ്റ്റ​ൻ. സീ​നി​യ​ർ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ കി​ട്ടു​ന്ന അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യ യു​വ​നി​ര​ക്ക് പ​ര​മ്പ​ര ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.

ടീം

ഇന്ത്യ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്‌വാൾ, ഋ​തുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, സഞ്ജു സാംസൺ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്

അയർലൻഡ്: ആ​ൻ​ഡ്രൂ ബി​ർ​ണി (ക്യാ​പ്റ്റ​ൻ), പോൾ സ്റ്റിർലിംഗ്, ലോർക്കൻ ടക്കർ, ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ് ഡോക്രെൽ, ബാരി മക്കാർത്തി, മാർക്ക് അഡയർ, ക്രെയ്ഗ് യംഗ്, ജോഷ് ലിറ്റിൽ, ബെൻ വൈറ്റ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2nd Twenty20: Ireland won toss chose to field
Next Story