Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right25 പന്തിൽ ഫിഫ്​റ്റി;...

25 പന്തിൽ ഫിഫ്​റ്റി; അടിച്ചു പരത്തി വെയ്​ഡ്​, ഓസീസ്​ 194/5

text_fields
bookmark_border
2nd T20I, Sydney, Dec 6 2020, India tour of Australia
cancel

സിഡ്​നി: പരിക്കേറ്റ ആരോൺ ഫിഞ്ചിനു പകരം ക്യാപ്​റ്റൻ സ്​ഥാനം ഏറ്റെടുത്ത മാത്യൂ വെയ്​ഡ് കത്തിക്കയറിയപ്പോൾ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്​ കൂറ്റൻ സ്​കോർ. നായകൻെറ ഫിഫ്​റ്റിയുടെ ബലത്തിൽ ആസ്​ട്രേലിയ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 194 റൺസെടുത്തു.

മുൻ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തിനെ കൂട്ടുപിടിച്ചായിരുന്നു വെയ്​ഡിൻെറ വിളയാട്ടം.

കത്തിക്കയറിയായിരുന്നു ഓസീസ്​ തുടങ്ങിയ​തു തന്നെ. ഓപണർ ഡാർസി ഷോർട്ടിനെ ഒരു തലക്കാൽ സാക്ഷിയാക്കി വെയ്​ഡ്​ പന്ത്​ പറത്തിക്കൊണ്ടിരുന്നു. നാലു ഓവറിൽ 40 റൺസുമായി ഓസീസ്​ സ്​കോർ ബോർഡ്​ ഹൈ സ്​പീഡിലായി. ഇതോടെ, ഓപണിങ്​ കൂട്ടുകെട്ട്​ പൊളിക്കാനായി നടരാജനെ കോഹ്​ലിക്ക്​ വിളിക്കേണ്ടി വന്നു. അത്​ വഴിതിരിവുണ്ടാക്കുകയും ചെയ്​തു. നടരാജൻ അഞ്ചാം ഓവറിൽ ഡാർസി ഷോർട്ടിനെ (9) പുറത്താക്കി. എങ്കിലും വെയ്​ഡിൻെറ പൂരം അടങ്ങിയിരുന്നില്ല. സ്​മിത്തിനെ കൂട്ടുപിടിച്ച്​ വെയ്​ഡ്​ അടി തുടർന്നു. ​25 പന്തിൽ അർധ സെഞ്ച്വറി തികച്ചു. 32 പന്തിൽ 58 റൺസുമായിരിക്കെയാണ്​ താരം റണ്ണൗട്ടിൽ കുടുങ്ങുന്നത്​. പിന്നീട്​ സ്​മിത്തിൻെറ ഇന്നിങ്​സായിരുന്നു. ക്രീസിലെത്തിയ മാക്​സ്​വെല്ലും അടിതുടർന്നു. എന്നാൽ മാക്​സ്​വെല്ലിനെ(13 പന്തിൽ 22) വാഷിങ്​ടൺ സുന്ദർ പുറത്താക്കി.

38 പന്തിൽ 46 റൺസെടുത്ത സ്​മിത്തിനെ ചഹൽ പുറത്താക്കിയത്​ നിർണായക വഴിത്തിരിവായി. മോയ്​സസ്​ഹെൻറിക്വസ്​ 26 റൺസെടുത്തപ്പോൾ, സ്​റ്റോയിൻസും(16), ഡാനിയേൽ സാംസും (8) പുറത്താകാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australia
Next Story