Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ഏകദിനം;...

രണ്ടാം ഏകദിനം; ആസ്​ട്രേലിയക്ക്​ ബാറ്റിങ്​

text_fields
bookmark_border
രണ്ടാം ഏകദിനം; ആസ്​ട്രേലിയക്ക്​ ബാറ്റിങ്​
cancel

സിഡ്​നി: ആദ്യ തോൽവിക്ക്​ പകരം വീട്ടാൻ ഇന്ത്യ, കങ്കാരുപ്പടക്കെതിരെ സിഡ്​നി അന്താരാഷ്​ട്ര ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ഒരുങ്ങുന്നു. ഉദ്​ഘാടന മത്സരത്തിൽ ആദ്യം ബാറ്റുചെയ്​ത്​ കൂറ്റൻ സ്​കോർ കണ്ടെത്തി ഇന്ത്യയെ പിന്തുടരാൻ അനുവദിക്കാതിരുന്ന ആതിഥേയർ, രണ്ടാം മത്സരത്തിലും ടോസ്​ നേടി ബാറ്റിങ്ങാണ്​ തെരഞ്ഞെടുത്തത്​.രണ്ടാം ഏകദിനവും ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യക്ക്​ പരമ്പര നഷ്ടമാവും. കഴിഞ്ഞതവണ ബാറ്റിങ്ങിലും ബൗളിങ്ങിലും സമഗ്രാധിപത്യം ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചിരുന്നു.

സ്റ്റീവന്‍ സ്മിത്ത്, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മാക്​സ്​വെൽ എന്നിവർ മിന്നും ഫോമില്‍ തുടരുന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. മറുഭാഗത്ത് കോലിയടക്കമുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ 'ട്വൻറി-20' സമീപനം ഇന്ത്യന്‍ പക്ഷത്ത് ആശങ്കയുണര്‍ത്തുന്നുണ്ട്. കഴിഞ്ഞതവണ പേരുകേട്ട ഇന്ത്യയുടെ ബൗളിങ് നിരയും നിരാശപ്പെടുത്തിയിരുന്നു. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവൻ ചുവടെ കാണാം.

ഇന്ത്യ:

ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.

ഓസ്‌ട്രേലിയ:

ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെൻറിക്ക്‌സ്, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australia 2nd odi
News Summary - 2nd ODI (D/N), Sydney India tour of Australia
Next Story