Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒന്നാം ട്വന്റി20:...

ഒന്നാം ട്വന്റി20: ഓസീസിനോട് വൻ തോൽവി ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക

text_fields
bookmark_border
ഒന്നാം ട്വന്റി20: ഓസീസിനോട് വൻ തോൽവി ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക
cancel
camera_alt

ദക്ഷിണാഫ്രിക്കക്കെതിരെ മിച്ചൽ മാർഷിന്റെ ബാറ്റിങ്

ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ഒന്നാം ട്വന്റി20യിൽ ആസ്ട്രേലിയക്ക് കൂറ്റൻ ജയം. 111 റൺസിനാണ് ഓസീസ് ആതിഥേയരെ തകർത്തത്. ടോസ് നേടിയ ആഫ്രിക്കൻ സംഘം ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറിൽ അടിച്ചുകൂട്ടിയത് ആറ് വിക്കറ്റിന് 226 റൺസ്.

മറുപടിയിൽ ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ 115ന് പുറത്തായി. 49 പന്തിൽ 92 റൺസുമായി പുറത്താവാതെ നിന്ന മിച്ചൽ മാർഷാണ് കളിയിലെ കേമൻ. ടിം ഡേവിഡ് 28 പന്തിൽ 64 റൺസും അടിച്ചുകൂട്ടി. ആതിഥേയനിരയിൽ പക്ഷേ 43 പന്തിൽ 56 റൺസെടുത്ത ഓപണർ റീസ ഹെൻഡ്രിക്സ് ഒഴികെ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. ഓസീസിന് വേണ്ടി തൻവീർ സംഘ നാല് വിക്കറ്റെടുത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaTwenty20Australia
News Summary - 1st Twenty20: South Africa suffered a huge defeat against Aussies
Next Story