43 പന്തിൽ പുറത്താകാതെ 193 റൺസ്, മൂന്ന് വിക്കറ്റ്; ക്രിക്കറ്റ് ചരിത്രം തിരുത്തി ഹംസ സലീം
text_fieldsക്രിക്കറ്റ് ചരിത്രത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് ഹംസ സലീം ദർ എന്ന 28കാരൻ. യൂറോപ്യൻ ക്രിക്കറ്റ് ട്വന്റി 10 മത്സരത്തിലാണ് അമ്പരപ്പിക്കുന്ന അടിപ്പൂരം കണ്ടത്. കാറ്റലൂനിയ ജാഗ്വാറും സോഹൽ ഹോസ്പിറ്റൽറ്റേറ്റും തമ്മിലുള്ള മത്സരത്തിൽ കാറ്റലൂനിയക്ക് വേണ്ടിയായിരുന്നു ഹംസ സലീമിന്റെ ബാറ്റിങ് വിരുന്ന്. 22 സിക്സും 14 ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ട്വന്റി 10 മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത പ്രകടനമാണിത്. 163 റൺസായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. ആൾറൗണ്ടറായ ഹംസ ബാറ്റിങ്ങിന് പുറമെ മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി. ഇടംകൈയൻ ബാറ്ററും വലംകൈയൻ പേസറുമാണ് ഹംസ.
മത്സരത്തിൽ 153 റൺസിന് കാറ്റലൂനിയ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കാറ്റലൂനിയ പത്തോവറിൽ അടിച്ചെടുത്തത് വിക്കറ്റ് നഷ്ടപ്പെടാതെ 257 റൺസാണ്. സഹ ഓപണർ യാസിർ അലി 19 പന്തിൽ 58 റൺസെടുത്ത് പുറത്താകാതെനിന്ന് ഹംസക്ക് മികച്ച പിന്തുണ നൽകി. 258 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സോഹൽ ഹോസ്പിറ്റൽറ്റേറ്റിന് പത്തോവർ പൂർത്തിയാകുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 10 പന്തിൽ 25 റൺസെടുത്ത രാജ ഷഹസാദ് ആയിരുന്നു ടോപ് സ്കോറർ. ഖമർ ഷഹ്സാദ് 13 പന്തിൽ 22 റൺസും ആമിർ സിദ്ദിഖ് ഒമ്പത് പന്തിൽ 16 റൺസുമെടുത്തു.
കഴിഞ്ഞ മത്സരത്തൽ ബെംഗാളി സി.സിയെയും കാറ്റലൂനിയ തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

