Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാഹുലും ജദേജയും...

രാഹുലും ജദേജയും തുണച്ചു; ഓസീസിന്​ 162 റൺസ്​ ലക്ഷ്യമുയർത്തി ഇന്ത്യ

text_fields
bookmark_border
രാഹുലും ജദേജയും തുണച്ചു; ഓസീസിന്​ 162 റൺസ്​ ലക്ഷ്യമുയർത്തി ഇന്ത്യ
cancel
camera_alt

ആസ്​ട്രേലിയക്കെതിരെ രവീന്ദ്ര ജദേജയുടെ ബാറ്റിങ്​

കാൻബറ: ട്വൻറി20 ക്രിക്കറ്റ്​ പരമ്പരയിലെ ആദ്യമത്സരത്തിൽ ആസ്​ട്രേലിയക്കെതിരെ ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ മുന്നോട്ടുവെച്ചത്​ 162 റൺസ്​ വിജയലക്ഷ്യം. ടോസ്​ നഷ്​ടമായി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ സന്ദർശക നിരയിൽ 40 പന്തിൽ 51 റൺസെടുത്ത കെ.എൽ. രാഹുലാണ്​ ടോപ്​സ്​കോറർ. രവീന്ദ്ര ജദേജ (23 പന്തിൽ 44 നോട്ടൗട്ട്​), മലയാളി താരം സഞ്​ജു സാംസൺ (15 പന്തിൽ 23), ഹാർദിക്​ പാണ്ഡ്യ (15 പന്തിൽ 16) എന്നിവരാണ്​ രണ്ടക്കം കടന്ന മറ്റു ബാറ്റ്​സ്​മാന്മാർ.

തരക്കേടില്ലാത്ത സ്​കോറിലേ​ക്കെന്ന്​ തോന്നിച്ച ഇന്നിങ്​​സിന്​ മൂന്നു വിക്ക​െറ്റടുത്ത മോയിസസ്​ ഹെൻറിക്വസി​െൻറ മികവിൽ കടിഞ്ഞാണിടുകയായിരുന്നു ഓസീസ്​. രണ്ടു വിക്കറ്റിന്​ 86 റൺസെന്ന നിലയിൽ നിൽക്കെ സഞ്​ജു പുറത്തായതോടെ ഇന്ത്യ ബാക്ക്​ഫൂട്ടിലാവുകയായിരുന്നു. മികച്ച തുടക്കം കിട്ടിയ സഞ്​ജു 15 പന്തിൽ ഒരു സിക്​സടക്കം 23ലെത്തിയ ശേഷം ഹെൻറിക്വസി​െൻറ പന്തിൽ മിഡോഫിൽ മിച്ചൽ സ്വെപ്​സണ്​ പിടികൊടുത്ത്​ മടങ്ങുകയായിരുന്നു. ഒരു ഫോറും ഒരു സിക്​സുമടങ്ങിയതാണ്​ സഞ്​ജുവി​െൻറ ഇന്നിങ്​സ്​. ആറിന്​ 114 റൺസെന്ന നിലയിൽ പരുങ്ങിയ ഇന്നിങ്​സിനെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജദേജയാണ്​ 150 കടത്തിയത്​. ജദേജ അഞ്ചു ഫോറും ഒരു സിക്​സുമടിച്ചു.

​െക.എൽ. രാഹുൽ അഞ്ചു ഫോറും ഒരു സിക്​സുമടക്കമാണ്​ അർധശതകം പിന്നിട്ടത്​. ശിഖർ ധവാൻ (ആറു പന്തിൽ ഒന്ന്​), വിരാട്​ കോഹ്​ലി (ഒമ്പത്​ പന്തിൽ ഒമ്പത്​), മനീഷ്​ പാണ്ഡെ (എട്ടു പന്തിൽ രണ്ട്​), വാഷിങ്​ടൺ സുന്ദർ (നാലു പന്തിൽ ഏഴ്​) എന്നിവരാണ്​ പുറത്തായ മറ്റു ബാറ്റ്​സ്​മാന്മാർ. മിച്ചൽ സ്​റ്റാർക്​ രണ്ടു വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonRavindra JadejaIndia Cricket Team
Next Story