Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാന പന്തിൽ 13 റൺസ്! ന്യൂസിലാൻഡ് സ്വന്തമാക്കിയത് അപൂർവ നേട്ടം

text_fields
bookmark_border
അവസാന പന്തിൽ 13 റൺസ്! ന്യൂസിലാൻഡ് സ്വന്തമാക്കിയത് അപൂർവ നേട്ടം
cancel

ഹൈദരാബാദ്: ലോകകപ്പിൽ ഇന്നലെ നെതർലാൻഡ്സുമായുള്ള മത്സരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ്. ഇന്നിങ്സിന്റെ അവസാന പന്തിൽ 13 റൺസാണ് ന്യൂസിലാൻഡ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. ബാസ് ഡി ലീഡെ എറിഞ്ഞ ഓവറിലെ അവസാന പന്ത് ഫുൾടോസായി എത്തിയപ്പോൾ പന്ത് നേരിട്ട മിച്ചൽ സാന്റ്നൻ ലോങ്ഓണിന് മുകളിലൂടെ സിക്സർ പറത്തി. ഉടൻ അമ്പയറുടെ നോബാൾ വിളിയെത്തി. ഇതോടെ സ്കോർ ബോർഡിൽ ചേർത്തത് ഏഴ് റൺസ്. അടുത്ത പന്തും ഫുൾടോസായി എത്തുകയും നിലംതൊടാതെ സാന്റ്നർ ഗാലറിയിലെത്തിക്കുകയും ചെയ്തു. ഇതോടെ അവസാനത്തെ ഔദ്യോഗിക പന്തിൽ ന്യൂസിലാൻഡ് നേടിയത് 13 റൺസ്. 17 ബാൾ നേരിട്ട് 36 റൺസെടുത്ത സാന്റ്നർ പുറത്താവാതെ നിൽക്കുകയും അഞ്ചുവിക്കറ്റ് നേടി നെതർലാൻഡ് ബാറ്റിങ് നിരയെ തകർത്തെറിയുകയും ചെയ്തിരുന്നു.

മത്സരത്തിൽ 99 റൺസിന് ന്യൂസിലാൻഡ് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തപ്പോൾ ഡച്ചുകാരുടെ മറുപടി 46.3 ഓവറിൽ 223 റൺസിൽ അവസാനിച്ചു. ഓപണർ വിൽ യങ്ങും (70) രചിൻ രവീന്ദ്രയും (51) നായകൻ ടോം ലഥാമും (53) നേടിയ അർധ സെഞ്ച്വറികളുടെ മികവിലാണ് കീവീസ് മികച്ച ടോട്ടലിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13 runs off the last ball! New Zealand won a rare feat
Next Story