കൊറോണയിൽ താളംതെറ്റി ചൈനീസ് സ്പോർട്സ്
text_fieldsഹോേങ്കാങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന ഒളിമ്പിക്സടക്കം ഒരുപ ിടി അന്താരാഷ്ട്ര ടൂർണമെൻറുകൾ വിജയകരമായി നടത്തി കായിക ഭൂപടത്തിലെ നിർണായക ശക ്തിയായി നിലയുറപ്പിക്കുന്നതിനിടെയാണ് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്.
രോഗബാധയെത്തുടർന്ന് ചൈനയിലെ കായിക കലണ്ടർ താളംതെറ്റി. രോഗപ്രതിരോധപ്രവർത് തനങ്ങളുടെ ഭാഗമായി വിവിധ കായിക ഇനങ്ങളിലായി നടത്താനിരുന്ന ടൂർണമെൻറുകളും മത്സരങ്ങൾ നീട്ടിവെക്കുകയോ അല്ലെങ്കിൽ മറ്റു വേദികളിലേക്ക് മാറ്റുകയോ ചെയ്തു.
ഫുട്ബാൾ: രാജ്യത്തെ ആഭ്യന്തര ഫുട്ബാൾ ടൂർണമെൻറുകൾ നിർത്തിവെച്ചതിെനാപ്പം ഫെബ്രുവരി 22ന് തുടങ്ങാനിരുന്ന ചൈനീസ് സൂപ്പർ ലീഗിെൻറ കിക്കോഫ് മാറ്റി.
വനിത ഫുട്ബാൾ: രോഗം കണ്ടെത്തിയ വൂഹാനിൽ െഫബ്രുവരി മൂന്നുമുതൽ നടത്താനിരുന്ന ഒളിമ്പിക് യോഗ്യത റൗണ്ട് മത്സരങ്ങൾ ആദ്യം നാൻജിയാങ്ങിലേക്കും ശേഷം സിഡ്നിയിലേക്കും മാറ്റി.
അത്ലറ്റിക്സ്: നാൻജിയാങ്ങിൽ മാർച്ച് 13 മുതൽ 15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ലോക ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് അടുത്ത വർഷം മാർച്ചിലേക്ക് മാറ്റിവെച്ചതായി കായിക മന്ത്രാലയം അറിയിച്ചു.
ബോക്സിങ്: ഫെബ്രുവരി മൂന്നു മുതൽ 14 വരെ വൂഹാനിൽ നടക്കാനിരുന്ന ഒളിമ്പിക് യോഗ്യത റൗണ്ട് മത്സരങ്ങൾ ജോർഡനിലെ അമ്മാനിലേക്കു മാറ്റി. മാർച്ച് മൂന്നു മുതൽ 11 വരെയാണ് മത്സരങ്ങൾ.
ഗുസ്തി: മാർച്ച് 27 മുതൽ നടത്താനിരുന്ന ഏഷ്യൻ ഒളിമ്പിക് യോഗ്യത ടൂർണമെൻറ് ഉപേക്ഷിച്ചേക്കും. ഇക്കാര്യത്തിൽ 15 ദിവസത്തിനകം തീരുമാനമെടുക്കും.
ഫോർമുല വൺ: ഷാങ്ഹായിയിൽ ഏപ്രിൽ 17 മുതൽ 19 വരെ നടത്താൻ നിശ്ചയിച്ച ഫോർമുല വൺ ചൈനീസ് ഗ്രാൻഡ്പ്രീയുടെ ഭാവി സംബന്ധിച്ച് തീരുമാനമായില്ല. സ്ഥിതിഗതികൾ വിലയിരുത്തി എഫ് വൺ അധികൃതരുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് സൂചന.