Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറ്റിക്ക് സമ്മതം; കാൻസലോ സൗദി ലീഗിലേക്ക്
text_fieldsbookmark_border
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം യൊആവോ കാൻസലോ സൗദി പ്രോ ലീഗ് അതികായരായ അൽഹിലാലിൽ ബൂട്ടുകെട്ടിയേക്കും. താരത്തെ വിട്ടുനൽകുന്നത് സമ്മതമാണെന്ന് സിറ്റി അറിയിച്ചു. മൂന്നു വർഷത്തെ കരാറിലാകും 30കാരൻ അൽഹിലാലുമായി ഒപ്പുവെക്കുക. 2.8 കോടി ഡോളർ (ഏകദേശം 235 കോടി രൂപ)ക്കാണ് കൈമാറ്റം. മറ്റു ബോണസുകളും താരത്തിന് ലഭിക്കും.
സിറ്റിയുടെ താരമായിട്ടും കഴിഞ്ഞ ഒന്നരവർഷമായി ബയേൺ മ്യൂണിക്, ബാഴ്സലോണ ടീമുകൾക്ക് വേണ്ടിയാണ് കാൻസലോ കളിച്ചത്. കോച്ച് പെപ് ഗാർഡിയോളയുമായി പിണങ്ങിയതാണ് വില്ലനായത്. പുതിയ സീസണിൽ സിറ്റിയുടെ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

