Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോമൺവെൽത്ത് യൂത്ത് ഗെയിംസ്: മലയാളി അനുപ്രിയക്ക് ഷോട്ട്പുട്ടിൽ വെങ്കലം

text_fields
bookmark_border
നീന്തലിൽ ഷോവൻ ഗാംഗുലിക്ക് വെള്ളി
കോമൺവെൽത്ത് യൂത്ത് ഗെയിംസ്: മലയാളി അനുപ്രിയക്ക് ഷോട്ട്പുട്ടിൽ വെങ്കലം
cancel

പോർട്ട് ഓഫ് സ്പെയിൻ: ട്രിൻബാഗോ ഹേസ്ലി ക്രോഫോർഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ ഇന്ത്യക്ക് ഓരോ വെള്ളിയും വെങ്കലവും. ആൺ 400 മീ. മെഡ് ലേ നീന്തലിൽ ഷോവൻ ഗാംഗുലി വെള്ളിയും പെൺ ഷോട്ട്പുട്ടിൽ മലയാളി താരം വി.എസ് അനുപ്രിയ വെങ്കലവും നേടി.

ഇംഗ്ലണ്ടിന്റെ റീസ് ഗ്രേഡിക്കും സ്കോട്ട്ലൻഡിന്റെ ഇവാൻ ഡേവിഡ്സണിനും പിറകിൽ നാല് മിനിറ്റ് 25.47 സെക്കൻഡിൽ മൂന്നാമനായാണ് ഷോവൻ നീന്തിക്കയറിയത്. മൂന്നാം ശ്രമത്തിൽ 15.62 മീറ്റർ എറിഞ്ഞ് കാസർകോട് തൃക്കരിപ്പൂർ സ്വദേശി അനുപ്രിയ മൂന്നാം സ്ഥാനക്കാരിയായി. ദക്ഷിണാഫ്രിക്കയുടെ അലീസിയ എലി ഖുനൗ (17.97) സ്വർണവും ആസ്ട്രേലിയയുടെ സിലാവീൻ ബീയേൽ (16.31) വെള്ളിയും സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Commonwealth Youth Games: Anupriya wins bronze in shot put
Next Story