Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസിൻസിനാറ്റി ഓപൺ...

സിൻസിനാറ്റി ഓപൺ വനിതാകിരീടം ഇഗ സ്വൈറ്റക്കിന്

text_fields
bookmark_border
സിൻസിനാറ്റി ഓപൺ വനിതാകിരീടം  ഇഗ സ്വൈറ്റക്കിന്
cancel

ലോക ഏഴാം നമ്പർ താരമായ ജാസ്മിൻ പൗളിനിയെ പരാജയപ്പെടുത്തിയാണ് ഇഗ തന്റെ കന്നി ക്കിരീടം കൈപ്പിടിയിലൊതുക്കിയത്. 2025 ൽ ഇഗ സ്വൈറ്റക്കി​െൻറ തുടർച്ചയായ മൂന്നാം കിരീടവും കരിയറിലെ 24ാം കിരീടവുമാണിത്. സിൻസിനാറ്റിയിൽ ഒറ്റസെറ്റുപോലും തോൽക്കാതെയാണ് ഇഗ ചാമ്പ്യനായത്. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ തുടർച്ചയായ മൂന്ന് കിരീടനേട്ടമെന്ന റെക്കോഡിൽ സെറീന വില്യംസിന് പിറകിലാണ് ഇഗ.

പുരുഷഫൈനലിസ്റ്റുകളെ ​പോലെതന്നെ മിക്ക ടൂർണമെന്റുകളിലും ഇഗയുടെ എതിരാളി ഇറ്റാലിയൻ താരമായ പൗളിനിയായിരുന്നു. ഇരുവരുടെയും നേരിട്ടുള്ള മൽസരത്തിൽ ഇതുവരെ സ്വൈറ്റക്കിനെ കീഴടക്കാൻ പൗളിനിക്കായിട്ടുമില്ല. ആദ്യ സെറ്റിൽ 3-0 ന് പിറകിൽനിന്ന ശേഷം തുടർച്ചയായി 5 ഗെയിമുകൾ നേടി തിരിച്ചുവരവ് ഗംഭീരമാക്കി 7-5 ന് ​​െസറ്റ് കൈക്കലാക്കുകയായിരുന്നു.

രണ്ടാം സെറ്റിൽ 5-3ന് ലീഡെടുത്തെങ്കിലും പൗളിനി ഗെയിം ബ്രേക്ക്ചെയ്ത് 5-4 ലേക്കെത്തിച്ചെങ്കിലും അടുത്ത ഗെയിം സ്വന്തമാക്കിയ ഇഗ കിരീടവും തന്റേതാക്കുകയായിരുന്നു. തുടർച്ചയായ കിരീടനേട്ടങ്ങൾ ന്യൂയോർക്കിൽ ആരംഭിക്കുന്ന യു.എസ് ഓപ്പണിലേക്കുള്ള ശക്തമായ ചുവടുവെപ്പുകളായിരിക്കുമെന്ന് ഉറപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennis newsIga SwiatekJasmine Paolini
News Summary - Cincinnati Open Women's Title Iga Swiatek
Next Story