ലിറെൻ ചോദിച്ചുവാങ്ങിയത്
text_fieldsകെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
ലോക ചെസ് ചാമ്പ്യൻഷിപ് ഏഴാം റൗണ്ടിലെ ആധികാരിക ജയത്തോടെ വീണ്ടും ലീഡ് പിടിച്ചിരിക്കുന്നു റഷ്യയുടെ ഇയാൻ നെപ്പോമ്നി. നെപ്പോയും ചൈനയുടെ ഡിങ് ലിറെനും മൂന്ന് വീതം പോയന്റ് നേടി ഒപ്പത്തിനൊപ്പം നിന്നിടത്തുനിന്ന് ഒരു റൗണ്ടുകൂടി കഴിഞ്ഞപ്പോൾ 4-3 ആയി. വ്യക്തമായ ചില സൂചനകൾകൂടി നൽകുന്നതാണ് ചൊവ്വാഴ്ചത്തെ മത്സരം. വെള്ളക്കരുക്കളുമായിറങ്ങിയ നെപ്പോ തുടർച്ചയായ സമ്മർദങ്ങൾ ലിറെന് മേൽ ചെലുത്തി മാനസിക മുൻതൂക്കവും പിടിച്ചു. ഏഴാം റൗണ്ടിലേത് കിങ് പോൺ ഓപണിങ് ആയിരുന്നു. ഫ്രഞ്ച് ഡിഫൻസാണ് ഇതിനെതിരെ ലിറെൻ കളിച്ചത്. ലിറെന്റെ ഭാഗത്തുനിന്നുണ്ടായത് സർപ്രൈസ് ഓപണിങ്ങാണെന്ന് പറഞ്ഞു.
ലോക ചാമ്പ്യൻഷിപ്പുകളിൽ അധികം കാണാത്തതാണിത്. ലിറെൻ കളിച്ച 21ാം നീക്കം കളിയെ മറ്റൊരു തലത്തിലേക്കുയർത്തി. തന്റെ തേരിനെ ബലികഴിക്കാനായിരുന്നു അത്. 23ാം നീക്കത്തിൽ തേരിനെ ബലികഴിച്ചു ഡൈനാമിക് ഇക്വാലിറ്റി പിടിച്ച ലിറെനെ തുടർന്ന് ജയത്തിന് വേണ്ടി ശ്രമിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, സമയസമ്മർദത്തിൽ താരം മണ്ടത്തരം കാണിക്കുകയും തോൽവി ക്ഷണിച്ചുവരുത്തുകയും ചെയ്തു. ചുരുങ്ങിയത് സമനിലയെങ്കിലും നേടാമായിരുന്നു ലിറെന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

