ചെസ് കേരള അസോസിയേഷൻ വ്യാജപ്രചാരണം നടത്തുന്നതായി താരങ്ങൾ
text_fieldsകോഴിക്കോട്: ചെസ് അസോസിയേഷൻ കേരളയെ സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചെസ് കളിക്കാർ.
കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് ചെസ് അസോസിയേഷൻ കേരള കള്ളപ്രചാരണം നടത്തുകയാണെന്ന് മുൻ ഇന്ത്യൻ താരങ്ങളായ പ്രഫ. എൻ.ആർ. അനിൽ കുമാർ, എം.ബി. മുരളീധരൻ, ജോ പറപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സ് കൗൺസിൽ അംഗീകാരം റദ്ദാക്കിയതിനെതിരെ ചെസ് കേരള നൽകിയ പ്രത്യേകാനുമതി ഹരജി സുപ്രീംകോടതി നിരാകരിക്കുകയായിരുന്നു. മറ്റ് അപേക്ഷകളും കോടതി പരിഗണിച്ചില്ലെന്നും താരങ്ങൾ വ്യക്തമാക്കി. സുപ്രീംകോടതിയിൽ അപ്പീൽ ഹരജി നൽകാൻ അനുവദിക്കണമെന്ന അപേക്ഷയും തള്ളി. അക്കാര്യങ്ങൾ ഹൈകോടതിയിൽ പറയാനാണ് സുപ്രീംകോടതി നിർദേശിച്ചത്.
അപേക്ഷ പോലും തള്ളിക്കളഞ്ഞ കേസാണ് ചെസ് അസോസിയേഷൻ കേരളയുടെ വിജയമായി പറയുന്നത്. അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഹൈകോടതിയുെട ഇടപെടലിന് പിന്നാലെ നാലുവർഷം മുമ്പ് ചെസ് അസോസിയേഷൻ കേരളയുടെ അംഗീകാരം സ്പോർട്സ് കൗൺസിൽ റദ്ദാക്കിയത്.
ഇതിനെത്തുടർന്നുള്ള നിയമപോരാട്ടമാണ് സുപ്രീംകോടതിയിലെത്തിയത്. ചെസ് കേരളയുടെ ഭാരവാഹികൾ അഴിമതി നടത്തുന്നതായി താരങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്ത് ടീമിൽ കയറിപ്പറ്റുന്നത് പതിവാണ്. ഭാര്യയാണ് ടൂർണമെൻറുകളുെട ഡയറക്ടർ. വൻതുകയാണ് ടൂർണെമൻറ് ഫീസായി വാങ്ങുന്നതെന്നും മുൻ ഇന്ത്യൻ താരങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

