ചെറായി കടപ്പുറത്തുനിന്ന് വൻകര കീഴടക്കി കൂട്ടുകാർ
text_fieldsനഗോയ: ഇന്ത്യൻ മെഡൽ സ്വപ്നങ്ങളിലെ മലയാളി സാന്നിധ്യത്തിന് ഇരട്ടിമധുരം നൽകി കൊച്ചി ചെറായി കടപ്പുറത്തുനിന്ന് യാത്ര തിരിച്ച കൂട്ടുകാർ. ബന്ധുക്കളായ മനു ഫ്രാൻസിസും പ്രിൻസ് നോബിളുമാണ് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി സ്കിഫ് ഇനത്തിൽ രാജ്യത്തിന് വെള്ളി നേട്ടം സമ്മാനിച്ചത്.
പാരിസ് ഒളിമ്പിക്സിൽ നിർഭാഗ്യത്തിന് യോഗ്യത നഷ്ടമായതിന്റെ കണക്കുതീർത്തായിരുന്നു ജപ്പാൻ നഗരമായ നഗോയയിലെ ഇരുവരുടെയും പ്രകടനം. ഒമ്പത് റെയ്സുകളിൽ 23 പോയിന്റായിരുന്നു ഇവരുടെ സമ്പാദ്യം. വെൻ സെയ്ദിങ്, ലിയു ടിയാൻ എന്നിവരടങ്ങിയ ചൈനീസ് കൂട്ടുകെട്ടാണ് സ്വർണം നേടിയത്. വനിതകളുടെ സ്കിഫ് സ്കെയിലിങ്ങിൽ ഹർഷിത തോമറും ശീതൾ വർമയും വെങ്കലം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

