കുട്ടി ആരാധകന്റെ പോപ്‌കോൺ പങ്കിട്ട് ക്യാപ്റ്റൻ കൂൾ; ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ എം.എസ്. ധോണിയുടെ വീഡിയോ വൈറൽ
text_fieldsബർമിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഗാലറിയിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ച് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി. മത്സരത്തിനിടയിൽ ധോണി തനിക്ക് തൊട്ടടുത്തിരുന്ന കുട്ടി ആരാധകന്റെ പോപ്‌കോൺ ചോദിച്ചു വാങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മത്സരം ആസ്വദിച്ചിരിക്കുന്നതിനിടയിലാണ് ധോണി അപ്രതീക്ഷിതമായി തനിക്കൊപ്പം ഇരുന്ന കുട്ടിയോട് പോപ്‌കോൺ ആവശ്യപ്പെട്ടത്.
ധോണിയുടെ ഈ ലളിതമായ പെരുമാറ്റം ആരാധകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും സ്റ്റേഡിയത്തിലെ ധോണിയുടെ സാന്നിധ്യം ഇപ്പോഴും ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. മത്സരഫലത്തിനപ്പുറം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ധോണിയുടെ ഈ ലളിതമായ നിമിഷങ്ങൾ തന്നെയാണ്.
മാർച്ച് ആദ്യം മുംബൈയിലെ വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 സെമി മത്സരം കാണാനും അദ്ദേഹം എത്തിയിരുന്നു. അഹമ്മദാബാദിലെ ഫൈനലിലും പങ്കെടുത്തു. അതേസമയം 2027ലെ ഐപിഎൽ മത്സരത്തിൽ ധോണി ഉണ്ടാകുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

