കനക കനോയിങ്, കയാക്കിങ്
text_fieldsകേരള വനിത ടീം കയാക്കിങ് 500 മീ. (കെ4) സ്വര്‍ണത്തിലേക്ക്
കനോയിങ്ങിലും കയാക്കിങ്ങിലും കേരളത്തിനായി സ്വർണം നേടി വനിതകൾ. കയാക്കിങ് 500 മീ. (കെ4) ഇനത്തിലായിരുന്നു തിങ്കളാഴ്ചത്തെ ആദ്യ സ്വര്‍ണം. എതിരാളികളെ ബഹുദൂരം പിറകിലാക്കി കുതിച്ച റീന ജേക്കബ്, ശ്രീലക്ഷ്മി ജയപ്രകാശ്, ജി. പാര്‍വതി, അലീന എന്നിവർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനോയിങ് 500 മീ. (സി2) വിഭാഗത്തിലും കേരള പെൺകുട്ടികൾ പൊന്നണിഞ്ഞു. മേഘ പ്രദീപും അക്ഷയ സുനിലുമാണ് സുവർണനേട്ടക്കാർ. പുരുഷന്മാരുടെ കെ4ലും കേരളം മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല. സ്വര്‍ണപ്രതീക്ഷയുള്ള സി1ഉം കെ1ഉം ചൊവ്വാഴ്ച രാവിലെ നടക്കും.
19 സ്വർണവും 16 വെള്ളിയും 13 വെങ്കലവുമായി മെഡൽപട്ടികയിൽ ഏഴാമതാണ് കേരളം