Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightമെ​ൽ​ബ​ണി​ൽ...

മെ​ൽ​ബ​ണി​ൽ ലോ​ക്​​ഡൗ​ൺ: ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ മു​ട​ങ്ങും

text_fields
bookmark_border
മെ​ൽ​ബ​ണി​ൽ ലോ​ക്​​ഡൗ​ൺ: ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ മു​ട​ങ്ങും
cancel

ന്യൂ​ഡ​ൽ​ഹി: ആ​സ്​​ട്രേ​ലി​യ​യി​ലെ പ്ര​ധാ​ന ന​ഗ​രി​യാ​യ മെ​ൽ​ബ​ണി​ൽ ആ​റാ​ഴ്​​ച ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​െ​ട ട്വ​ൻ​റി20 ലോ​ക​ക​പ്പി​​െൻറ സാ​ധ്യ​ത​ക​ൾ അ​ട​യു​ന്നു. ഈ ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ-​ന​വം​ബ​റി​ൽ ന​ട​ക്കേ​ണ്ട ലോ​ക​ക​പ്പ്​ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഐ.​സി.​സി വൈ​കു​ന്ന​തി​നി​ടെ​യാ​ണ്​ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ മെ​ൽ​ബ​ണി​ൽ വീ​ണ്ടും അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 


നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ഈ ​വ​ർ​ഷം ന​ട​ത്തു​ക സാ​ധ്യ​മ​ല്ലെ​ന്ന്​ ഐ.​സി.​സി അം​ഗ​വും പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ ചെ​യ​ർ​മാ​നു​മാ​യ ഇ​ഹ്​​സാ​ൻ മ​ണി അ​റി​യി​ച്ചു. ഇ​തു​ത​ന്നെ​യാ​ണ്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ​യും നി​ല​പാ​ട്. കോ​വി​ഡ്​​മു​ക്ത പ​രി​സ്​​ഥി​തി​യി​ൽ ഈ ​വ​ർ​ഷം ലോ​ക​ക​പ്പ്​ ന​ട​ത്താ​നാ​വി​ല്ലെ​ന്ന്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ ത​ല​വ​ൻ ഏ​ൾ എ​ഡ്ഡി​ങ്​​സ്​ നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 16 രാ​ജ്യ​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മ​െൻറ്​ നി​ല​വി​ലെ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​സാ​ധ്യ​മെ​ന്നാ​ണ്​ അ​വ​രു​ടെ നി​ല​പാ​ട്. ​അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​ക്ക്​ ത​യാ​റാ​വാ​ൻ ടീം ​അം​ഗ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശ​വും ന​ൽ​കി. ലോ​ക​ക​പ്പ്​ സം​ബ​ന്ധി​ച്ച്​ ഈ​യാ​ഴ്​​ച​ത​ന്നെ ഐ.​സി.​സി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. മാ​റ്റി​വെ​ച്ചാ​ൽ, ഐ.​പി.​എ​ൽ സൗ​ക​ര്യ​ത്തോ​ടെ ന​ട​ത്താ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്​ ബി.​സി.​സി.​ഐ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaT20melbourn
News Summary - Cancel risky T20 World Cup and buckle up for losses
Next Story