അഖിലിന് 1500ലെ റെക്കോഡിന് ഗുരുവിെൻറ സമ്മാനം 2000 രൂപ
text_fieldsപുരുഷ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിെൻറ അഖിൽ ശശി
തേഞ്ഞിപ്പലം: ട്രാക്കിലോ ഫീൽഡിലോ റെക്കോഡിടുന്നത് സ്വന്തം ശിഷ്യരാണെങ്കിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ കായികധ്യാപകൻ ഡോ. കെ.എസ്. ഹരിദയാൽ സമ്മാനവുമായി ഓടിയെത്തും. ഇക്കുറി പുരുഷന്മാരുടെ 1500 മീറ്ററിൽ സ്വർണ ജേതാവായ കെ.എ. അഖിലിനായിരുന്നു ആ ഭാഗ്യം. അഖിൽ ഫിനിഷിങ് ലൈൻ കടന്നയുടനെ റെക്കോഡ് ഉറപ്പിച്ചപ്പോൾ പോക്കറ്റിൽനിന്ന് നാല് അഞ്ഞൂറ് രൂപയുടെ നോട്ട് എടുത്തു നീട്ടി. അധ്യാപകെൻറ വക 2000 രൂപ. ചെറിയ മടിയോടെയെങ്കിലും അഖിലത് വാങ്ങി. നാലുവർഷമായി ശിഷ്യർ സർവകലാശാല റെക്കോഡ് തകർത്താൽ 2000 രൂപ സമ്മാനം നൽകാറുണ്ടെന്ന് ഹരിദയാൽ പറഞ്ഞു. 2019ൽ അഞ്ചുപേർക്ക് കിട്ടി. മൂന്നാം വർഷ ബി.എ ഹിസ്റ്ററി വിദ്യാർഥിയാണ് അഖിൽ.