Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപ്രൈം ​വോ​ളി​യി​ൽ...

പ്രൈം ​വോ​ളി​യി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന് ജ​യം, ചെ​ന്നൈ ബ്ലി​റ്റ്‌​സ്‌ പു​റ​ത്ത്

text_fields
bookmark_border
Calicut Heroes
cancel
camera_alt

പ്രൈം​വോ​ളി​യി​ൽ ചെ​ന്നൈ ബ്ലി​റ്റ്സി​നെ​തി​രെ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന്റെ ജോ​സ്‌ അ​ന്റോ​ണി​യോ സാ​ൻ​ഡോ​വ​ലി​ന്റെ സ്മാ​ഷ് - ബൈ​ജു കൊ​ടു​വ​ള്ളി

കൊ​ച്ചി: ചെ​ന്നൈ ബ്ലി​റ്റ്‌​സി​ന് ദ​യ​നീ​യ​മാ​യ തോ​ൽ​വി സ​മ്മാ​നി​ച്ച് കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ത​ക​ർ​ത്താ​ടി. കൊ​ച്ചി രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ്രൈം ​വോ​ളി അ​വ​സാ​ന​പാ​ദ​ത്തി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന് 3-2ന്റെ ​ജ​യം. തോ​ൽ​വി​യോ​ടെ ചെ​ന്നൈ ബ്ലി​റ്റ്‌​സ്‌ പു​റ​ത്താ​യി. ആ​ദ്യ സെ​റ്റ്‌ കൈ​വി​ട്ടു​പോ​യെ​ങ്കി​ലും വ​ൻ തി​രി​ച്ചു​വ​ര​വാ​ണ് ചെ​മ്പ​ട കാ​ഴ്ച​വെ​ച്ച​ത്. സ്‌​കോ​ർ 13-15, 15-8, 15-14, 15-13, 8-14. കാ​ലി​ക്ക​റ്റി​ന്‍റെ നാ​യ​ക​ൻ ജെ​റോം വി​നീ​തി​ന്‍റെ തീ​പാ​റു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ലി​ക്ക​റ്റി​ന് ഗു​ണ​മാ​യ​ത്. ജെ​റോ​മാ​ണ് ക​ളി​യി​ലെ താ​രം. മ​ല​യാ​ളി താ​രം ജി.​എ​സ്. അ​ഖി​ൻ ചെ​ന്നൈ നി​ര​യി​ൽ തി​ള​ങ്ങി. ആ​ദ്യ സെ​റ്റി​ൽ ര​ണ്ട് പോ​യ​ന്‍റി​ന് പി​ന്നി​ൽ പോ​യ​ത് കാ​ലി​ക്ക​റ്റി​ന്‍റെ ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി. സ്കോ​ർ 13-15.

പി​ന്നീ​ടാ​ണ് കി​ഷോ​ർ കു​മാ​റി​ന്റെ ശി​ഷ്യ​ർ ക​ളി തു​ട​ങ്ങി​യ​ത്. ത​ക​ർ​ത്താ​ടു​ക​യാ​യി​രു​ന്നു ര​ണ്ടാം സെ​റ്റി​ൽ. ജെ​റോ​മി​ന്‍റെ മി​ക​ച്ച സ്മാ​ഷു​ക​ളി​ൽ ചെ​ന്നൈ​ക്ക് കാ​ലി​ട​റി. ഒ​ര​വ​സ​രം​പോ​ലും ചെ​ന്നൈ​ക്ക് അ​നു​കൂ​ല​മാ​യൊ​രു​ക്കാ​ൻ കാ​ലി​ക്ക​റ്റ് അ​നു​വ​ദി​ച്ചി​ല്ല. ജോ​സ്‌ അ​ന്റോ​ണി​യോ സാ​ൻ​ഡോ​വ​ലും അ​ബി​ൽ കൃ​ഷ്‌​ണ​നും ചേ​ർ​ന്ന്‌ ചെ​ന്നൈ​യു​ടെ നീ​ക്ക​ങ്ങ​ളെ നി​ർ​വീ​ര്യ​മാ​ക്കി. സെ​റ്റ​ർ ഉ​ക്ര​പാ​ണ്ഡ്യ​നും എം. ​അ​ശ്വി​നും മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ഹ​ർ​ഷ് മാ​ലി​ക്കി​ന്‍റെ തീ​പ്പൊ​രി സ്മാ​ഷു​ക​ളും ചെ​ന്നൈ​ക്ക് ഇ​രു​ട്ട​ടി​യാ​യി. സ്കോ​ർ 15-8.

മൂ​ന്നാം സെ​റ്റി​ൽ ഇ​രു​ടീ​മു​ക​ളും ക​ട്ട​ക്ക് പി​ടി​ച്ചെ​ങ്കി​ലും സെ​റ്റ് കാ​ലി​ക്ക​റ്റ് ത​ന്നെ കൊ​ണ്ടു​പോ​യി. ചെ​ന്നൈ​ക്കാ​യി ജോ​ബി​ൻ വ​ർ​ഗീ​സി​ന്‍റെ സ്‌​പൈ​ക്കി​ൽ കാ​ലി​ക്ക​റ്റ്‌ ഒ​ന്ന് വി​ര​ണ്ടെ​ങ്കി​ലും മ​റു​പ​ടി​ക്ക് കാ​ത്തു​നി​ൽ​ക്കാ​ൻ ചെ​ന്നൈ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ അ​ബി​ൽ കൃ​ഷ്ണ​​ന്റെ ക​രു​ത്തു​റ്റ സ്‌​പൈ​ക്ക്‌. ക​ളി​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​തും എ​തി​രാ​ളി​ക​ളു​ടെ പി​ഴ​വു​ക​ളും കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന് അ​നു​കൂ​ല​മാ​യെ​ങ്കി​ലും ചെ​ന്നൈ ലീ​ഡ്‌ കു​റ​ച്ച് ഒ​പ്പ​മെ​ത്തി​യ​തോ​ടെ ക​ളി​മു​റു​കി. കാ​ലി​ക്ക​റ്റ്‌ വി​ട്ടു​കൊ​ടു​ത്തി​ല്ല. 14-14ൽ​വെ​ച്ച്‌ ജെ​റോം വി​നീ​തി​ന്റെ സ്‌​പൈ​ക്ക്‌ ചെ​ന്നൈ താ​ര​ങ്ങ​ളി​ൽ ത​ട്ടി പു​റ​ത്തു​പോ​യ​തോ​ടെ മൂ​ന്നാം സെ​റ്റ്‌ കാ​ലി​ക്ക​റ്റി​ന്‌ സ്വ​ന്തം.

ജെ​റോ​മി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും സ്ഥി​ര​ത​യാ​ർ​ന്ന ബ്ലോ​ക്കു​ക​ൾ കാ​ലി​ക്ക​റ്റി​ന് നാ​ലാം സെ​റ്റി​ലും വി​ജ​യം സ​മ്മാ​നി​ച്ചു. ചെ​ന്നൈ​ക്കാ​യി കാ​മ​റൂ​ൺ അ​റ്റാ​ക്ക​ർ കെ​വി​ൻ മോ​യോ​യും അ​ഖി​നും നി​ര​ന്ത​രം പ​ന്തി​ന്‍റെ ദി​ശ​മാ​റ്റി പ്ര​തി​രോ​ധം തീ​ർ​ത്തു. സ​ന്ദീ​പും ജെ​റോ​മും തി​രി​ച്ച​ടി​ച്ച് കാ​ലി​ക്ക​റ്റി​ന് മേ​ൽ​ക്കൈ നേ​ടി​ക്കൊ​ടു​ത്തു. ഇ​തോ​ടെ ക​ന​ത്ത മ​ത്സ​രം കാ​ഴ്ച​വെ​ച്ച നാ​ലാം സെ​റ്റും പി​ടി​ച്ചെ​ടു​ക്കാ​ൻ ചെ​ന്നൈ​ക്കാ​യി​ല്ല. അ​ഞ്ചാം സെ​റ്റും സ്വ​ന്ത​മാ​ക്കാ​നി​റ​ങ്ങി​യ കാ​ലി​ക്ക​റ്റി​ന് ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി. മോ​യോ​യും റെ​നാ​റ്റോ​യും ക​സ​റി​യ​തോ​ടെ 8-15ന് ​ചെ​ന്നൈ സെ​റ്റ് സ്വ​ന്ത​മാ​ക്കി. അ​വ​സാ​ന സെ​റ്റ് നേ​ടി​യെ​ങ്കി​ലും സെ​മി പ്ര​തീ​ക്ഷ​ക​ൾ അ​ട​ഞ്ഞു. ജ​യ​ത്തോ​ടെ കാ​ലി​ക്ക​റ്റ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സും കാ​ലി​ക്ക​റ്റും ഏ​റ്റു​മു​ട്ടും. കാ​ലി​ക്ക​റ്റ്‌ അ​ഞ്ച്‌ ക​ളി​യി​ൽ നാ​ലും ജ​യി​ച്ച​പ്പോ​ൾ കൊ​ച്ചി​ക്ക്‌ നാ​ലു ക​ളി​യി​ലും ജ​യ​മ​റി​യാ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut HeroesChennai BlitzPrime Volley
News Summary - Calicut Heroes Win In Prime Volley, Chennai Blitz Eliminated
Next Story