Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റേ​ഡി​യ​ത്തെ ക​ണ്ണീ​ർ​പ്പു​ഴ​യാ​ക്കി താ​ര​ങ്ങ​ൾ

text_fields
bookmark_border
മികച്ച പ്രകടനം കാഴ്ചവെക്കുന്ന റി​ജോ​ൺ ജോ​സ് ഇത്തവ​ണ സ​ന്തോ​ഷ് ട്രോ​ഫി ക്യാ​മ്പി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ ഏ​റി​നി​ൽ​ക്കെ​യാ​ണ് ദു​ര​ന്തം
സ്റ്റേ​ഡി​യ​ത്തെ ക​ണ്ണീ​ർ​പ്പു​ഴ​യാ​ക്കി താ​ര​ങ്ങ​ൾ
cancel
camera_alt

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കാ​ലി​ക്ക​റ്റ് എ​ഫ്.​സി താ​രം റി​ജോ​ൺ ജോ​സി​ന്റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ സ​ഹ​താ​ര​ങ്ങ​ൾ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്നു

കോഴിക്കോട്: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ കന്നി മത്സരത്തിന് ബൂട്ടണിഞ്ഞ് ഫുട്ബാളും കൈയിലേന്തി കാണികളുടെ മുന്നിലേക്ക് കടന്നുവരേണ്ട താരത്തെ സ്റ്റേഡിയത്തിലേക്ക് വെള്ളപുതപ്പിച്ച് കൊണ്ടുവന്നപ്പോൾ കാലിക്കറ്റ് എഫ്.സി താരങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് സഹതാരം ഗനിയുമായി ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപെട്ട് മരിച്ച റിജോൺ ജോസിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ സഹതാരങ്ങൾ പൊട്ടിക്കരഞ്ഞു. പലരും ദുഃഖം അടക്കാൻ കഴിയാതെ വാവിട്ടുകരഞ്ഞ കാഴ്ച കളിയാരാധകരെയും കാണികളെയും ഒരുപോലെ സങ്കടത്തിലാക്കി.

2024ലെ സൂപ്പർ ലീഗ് കേരളയിൽ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടീമിലെ പ്രമുഖ അംഗമായിരുന്നു റിജോൺ. പിന്നിട് ഫോഴ്സ കൊച്ചിയിൽ ചേക്കേറിയ റിജോണിനെ മൂന്നാം സീസണിൽ കാലിക്കറ്റ് എഫ്.സി തന്നെ സ്വന്തമാക്കുകയായിരുന്നു. ഇത്തവണ ചരിത്രവിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിൽ മുന്നേറവെ ഒപ്പമുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ കൈവിട്ടവേദന അടക്കാനാവാത്തതാണ്.

ശ്രീഭൂമി എഫ്.സി, ജോർജ്ജ് ടെലിഗ്രാഫ് എസ്.സി, എഫ്.സി ഡെക്കാൻ, ഫോഴ്‌സ കൊച്ചി എഫ്.സി എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. കൊൽക്കത്ത ഫുട്‌ബാൾ ലീഗിലും കർണാടക സൂപ്പർ ഡിവിഷൻ ലീഗിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസായ റിജോൺ ജോസ് ഇത്തവണ സന്തോഷ് ട്രോഫി ക്യാമ്പിലെത്തുമെന്ന പ്രതീക്ഷ ഏറിനിൽക്കെയാണ് ദുരന്തം വേട്ടയാടിയത്. ഒരുമിച്ച് നേടിയ വിജയങ്ങളുടെ ആഹ്ലാദവും പരാജയങ്ങളിൽ പങ്കിട്ട ആശ്വാസവും കളിക്കളത്തിലെ ചെറിയ പിണക്കങ്ങളും വലിയ സൗഹൃദങ്ങളും എല്ലാം ഒരു നിമിഷം കൊണ്ട് വേദനിക്കുന്ന ഓർമകളായി മാറി.

വെളളിയാഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുമായായിരുന്നു കാലിക്കറ്റ് എഫ്.സിയുടെ ആദ്യ മത്സരം. അഡ്വ. കെ. ജയന്ത് എം.എൽ.എ, കെ.എഫ്.എ വൈസ് പ്രസിഡന്റ് അഡ്വ. ഹരിദാസൻ, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ് കുമാർ, മുൻ ഫുട്ബാൾ താരം ഹൈദ്രൂസ്, ആസ്റ്റർ മിംസ് പ്രതിനിധികൾ, നൈനാംവളപ്പ് ഫുട്‌ബാൾ ഫാൻസ് അസോസിയേഷൻ(എൻഫ) പ്രസിഡന്റ്‌ സുബൈർ നൈനാംവളപ്പ്, കൗൺസിലർമാരായ സി.പി. സലീം, സഫറി വെള്ളയിൽ, ശ്രീജ സി. നായർ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയ് ജോൺ, സെക്രട്ടറി പ്രബുൽ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Calicut FC Mourns Rijon
Next Story