Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീൽ വണ്ടർകിഡ് എൻഡ്രിക് വിവാഹിതനായി; 18കാരന് കൂട്ടാകുന്നത് 23കാരി

text_fields
bookmark_border
ബ്രസീൽ വണ്ടർകിഡ് എൻഡ്രിക് വിവാഹിതനായി; 18കാരന് കൂട്ടാകുന്നത് 23കാരി
cancel

ബ്രസീലിയ: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക് വിവാഹിതനായി. 23കാരിയായ മോഡൽ ഗബ്രീലി മിറാൻഡയാണ് 18കാരനായ ഫുട്ബാളർക്ക് കൂട്ടാകുന്നത്. ഒരു വർഷം മുമ്പ് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവർമാരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് മിറാൻഡ.

അടുത്തിടെയാണ് പാൽമിറാസിൽനിന്ന് എൻഡ്രിക് സ്പാനിഷ് വമ്പന്മാരായ റയൽ മാ​ഡ്രിഡിലെത്തുന്നത്. നാല് മത്സരങ്ങളിൽ ഒരു ഗോൾ നേടിയിട്ടുണ്ട്. ബ്രസീലിനായി 11 മത്സരങ്ങളിൽ മൂന്ന് ഗോളുകളാണ് സമ്പാദ്യം. മുൻ ക്ലബ് പാൽമിറാസിന് വേണ്ടി 82 മത്സരങ്ങളിൽ 21 ഗോളുകളും നേടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brazil Wonderkid Endrick Gets Married; 18-year-old is joined by a 23-year-old
Next Story