Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightബോ​ക്​​സി​ങ്​...

ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്ത ആ​റു​പേ​ർ​ക്ക്​ കോ​വി​ഡ്​

text_fields
bookmark_border
ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്ത  ആ​റു​പേ​ർ​ക്ക്​ കോ​വി​ഡ്​
cancel
ല​ണ്ട​ൻ: മാ​ർ​ച്ചി​ൽ ല​ണ്ട​നി​ൽ ന​ട​ന്ന യൂ​റോ​പ്യ​ൻ ഒ​ളി​മ്പി​ക്​​സ്​ ബോ​ക്​​സി​ങ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​നെ​ത്തി​യ ആ​റു​പേ​ർ​ക്ക്​ കോ​വി​ഡ്​–19. തു​ർ​ക്കി​യു​ടെ ര​ണ്ട്​ ബോ​ക്​​സ​ർ​മാ​ർ, പ​രി​ശീ​ല​ക​ൻ, ക്രൊ​യേ​ഷ്യ​യു​ടെ ഒ​രു ബോ​ക്​​സ​ർ, ര​ണ്ട്​ പ​രി​ശീ​ല​ക​ർ എ​ന്നി​വ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​രാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​നി​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​തെ​ന്ന്​ ​ക്രൊ​യേ​ഷ്യ​ൻ ബോ​ക്​​സി​ങ്​ ഫെ​ഡ​റേ​ഷ​ൻ ​െസ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​കോ മ​റോ​വി​ച്​ പ​റ​ഞ്ഞു. ചാ​മ്പ്യ​ൻ​ഷി​പ്​ പാ​തി​വ​ഴി​യി​ൽ റ​ദ്ദാ​ക്ക​പ്പെ​ട്ട​തോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​റ്റ​ലി ഉ​ൾ​പ്പെ​ടെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ പ​ട​രു​ന്ന​തി​നി​ടെ മാ​ർ​ച്ച്​ 14 മു​ത​ൽ​ ​കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കി ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​വാ​ൻ സം​ഘാ​ട​ക​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സംഘാടകരായ ഐ.​ഒ.​സി ബോ​ക്​​സി​ങ്​ ടാ​സ്​​ക്​ ഫോ​ഴ്​​സി​ന്​ ഗു​രു​ത​ര പി​ഴ​വു​ണ്ടാ​യ​താ​യി തു​ർ​ക്കി ആ​രോ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukBoxing
News Summary - boxers at London event test positive for Covid-19
Next Story