Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഉഗാണ്ടയിൽ ഇന്ത്യൻ പാരാ...

ഉഗാണ്ടയിൽ ഇന്ത്യൻ പാരാ ബാഡ്​മിന്‍റൺ ടീം താമസിച്ച ഹോട്ടലിനടുത്ത്​​ ബോംബ്​ സ്​ഫോടനം

text_fields
bookmark_border
uganda bomb blast
cancel

ന്യൂഡൽഹി: ഉഗാണ്ടയിലെ ഇന്ത്യൻ പാരാ-ബാഡ്​മിന്‍റൺ ടീം താമസിച്ച ഹോട്ടലിന് ​സമീപം ബോംബ്​ സ്​ഫോടനം. ഉഗാണ്ട പാരാ-ബാഡ്​മിന്‍റൺ ഇൻറർനാഷനൽ മത്സരത്തിനെത്തിയ ഇന്ത്യൻ ടീം സുരക്ഷിതരാണെന്ന്​ പാരാ ബാഡ്​മിന്‍റൺ ഇന്ത്യ ട്വീറ്റ്​ ചെയ്​തു​.

ഇന്ത്യൻ ടീമിന്‍റെ താമസ സ്​ഥലത്തിന്​ വെറും 100 മീറ്റർ അകലെ മാത്രമായിരുന്നു​ സ്​ഫോടനം​. ടോക്യോ പാരലിമ്പിക്​സിൽ സ്വർണ മെഡൽ നേടിയ പ്രമോദ്​ ഭഗത്​, മാനസി ജോഷി, മനോജ്​ സർക്കാർ എന്നിവരാണ്​ ടൂർണമെന്‍റിൽ പ​ങ്കെടുക്കാനായി എത്തിയത്​.

ടോക്യോ പാരലിമ്പിക്​സിൽ പരിശീലകനായിരുന്ന ഗൗരവ്​ ഖന്നയും സംഘത്തോടൊപ്പമുണ്ട്​. തങ്ങൾ സുരക്ഷിതരാണെന്നും ടൂർണമെന്‍റ്​ മുൻ നിശ്ചയപ്രകാരം തന്നെ നടക്കുഗെമന്നും ഭഗത്​ പി.ടി.ഐയോട്​ പ്രതികരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb blastugandaindian para badminton players
News Summary - bomb blasts near India para badminton team hotel in Uganda
Next Story